0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

പിടിച്ചിട്ടെന്നോണം അവളുടെ തല പിടിച്ചു പിന്നെയും തന്റെ നെഞ്ചോട് ചേർത്തു.

******************** "ടാ... ജിത്തൂ, എണീക്കെടാ, സ്ഥലമെത്താറായി. കല്ല്യാണച്ചെറുക്കൻ സ്വപ്‍നോം കണ്ടു കിടന്നുറങ്ങുവാണോ? നല്ല ബെസ്റ്റ് ടൈമിംഗ് അളിയാ...." ജിത്തു കണ്ണു തുറന്ന് സോണിയെ നോക്കി ചിരിച്ചു. ഒന്നര വർഷം തളിർത്തു പൂവിട്ട പ്രണയത്തിനൊടുവിൽ, ഇന്ന് ജിത്തു കോകിലയുടെ കഴുത്തിൽ മിന്നു കെട്ടുകയാണ്. സോണിയുമൊത്ത് കല്ല്യാണ മണ്ഡപത്തിലേക്കുള്ള യാത്രാ മധ്യേ ആണവർ. "സോണിക്കുട്ടാ... ഒരു കാര്യം..." "നീ ചോദിക്കെടാ കുട്ടാ..." "മേഴ്‌സിയെ കെട്ടിയതിന് നീ എന്നെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ?" "മം... ഇത് കല്ല്യാണ വട്ട് തന്നേ... നീ പ്രേമിച്ച പെണ്ണിനെ നിനക്ക് കിട്ടിയില്ലേ? അത് പോലെ ഞാൻ പ്രേമിച്ച പെണ്ണിനെ ഞാൻ കെട്ടി. അതിൽ കൂടുതലൊന്നും നീയറിയണ്ട." "ഹ പറ സോണിമോനെ...." ജിതിൻ സോണിയുടെ തോളിൽ പിടിച്ചു കുലുക്കി. "വിട് മൈരേ, വണ്ടിയെവിടെയെങ്കിലും ചെന്നു തട്ടും." ജിതിൻ അടങ്ങി. അൽപ നേരം അവൻ മിണ്ടാതിരുന്നു. "നീ മേഴ്‌സിയെ സ്നേഹിക്കുന്നുണ്ടോ സോണി?" "പിന്നെ സ്നേഹിക്കാണ്ട്‌? കാര്യം ഞാൻ ചെയ്തത് അല്പം കന്നംതിരുവാ. പക്ഷെ അത് കൊണ്ട് ഗുണമുണ്ടായത് നിനക്കല്ലേ?" "ഉവ്വ, അവൾടപ്പന്റെ NRI കാശും പുട്ടടിച്ചു നടക്കുന്നത് ഞാനല്ലേ. അതല്ലേ എനിക്ക് നീ ചെയ്തു തന്ന ഗുണം?" "നിനക്ക്... നിനക്ക് കോകികയെ കിട്ടിയില്ലേ?" "ഉവ്വ, ഉവ്വേ...." "എടാ... ഓരോരുത്തർ ജനിച്ചു വീഴുമ്പോ തന്നെ അവർക്ക് വിധിച്ചിട്ടുള്ള പെണ്ണിനെ ദൈവം തന്നെ നേരത്തെ കണ്ടു വച്ചിട്ടുണ്ട്. എനിക്ക് വിധിച്ചത് മേഴ്‌സിയാ. അല്ലെങ്കിൽ അന്ന് നിന്റെ നമ്പർ ചോദിക്കാൻ അവൾ എന്നെത്തന്നെ വിളിക്കില്ലല്ലോ?" "എന്നെയന്വേഷിച്ചു വിളിച്ചവളെ നീ വിളിച്ചു മടക്കുവേം ചെയ്തു. എന്നാലും

💬 Comments

View all comments