Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]
അവർ പരസ്പരം കെട്ടിപ്പിടിച്ചു ചുരുണ്ടു കൂടിക്കിടന്നു. "ഒരിടത്തൊരിടത്ത്... ഒരു കോകില രാജകുമാരിയുണ്ടായിരുന്നു...." അവൾ ചിരിച്ചു കൊണ്ട് അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു. ജിത്തു അവളെ തേടിപ്പോയ കഥ പറഞ്ഞു കൊണ്ടിരുന്നു. അവൻ തനിക്കായി ഉള്ളിൽ സൂക്ഷിച്ചിരുന്ന പ്രണയത്തിന്റെ കഥ കേട്ട് കേട്ട് അവളുറങ്ങി. പിറ്റേന്ന് ജിതിനും കോകിലയും വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി. "എവിടേക്കാ പോണേന്ന് ഒന്ന് പറ ജിത്തൂ... പ്ലീസ്..." കോകില വാശി പിടിച്ചു. കാറുമെടുത്ത്, വീട്ടിൽ നിന്നിറങ്ങി കുറച്ചു ദൂരം പിന്നിട്ടിരുന്നു അവരപ്പോൾ. "ഒന്ന് ക്ഷേമിക്കെടോ...ഒരുപാട് ദൂരത്തേക്കൊന്നുമല്ല പോണത്. കൂടിയാൽ ഒരു പത്തു മിനിറ്റ്." "പോ... മിണ്ടില്ല...." കോകില ഡ്രൈവ് ചെയ്തിരുന്ന ജിത്തിന്റെയടുത്ത് കൈ കെട്ടി മുഖം വീർപ്പിച്ചിരുന്നു. അവനവളെ നോക്കി പുഞ്ചിരിച്ചു. അന്ന് താൻ തേടിപ്പോയപ്പോൾ കണ്ട കോലമല്ല പെണ്ണിനിപ്പോൾ. അവളുടെ മുഖമെല്ലാം തുടുത്ത് തടിച്ചിട്ടുണ്ട്. മേക്കപ്പിടാൻ പണ്ടേ ഇഷ്ടമല്ല അവൾക്ക്. എന്നാൽ ഇന്ന് രാവിലെ അവളുടെ നെറുകയിൽ താൻ ചാർത്തിയ സിന്ദൂരം, അതിന്റെ ശോഭ നിറഞ്ഞു നിൽക്കുന്നുണ്ട് ആ മുഖത്ത്. അവളെ ഇങ്ങനെ അടുത്തു കിട്ടാൻ, സ്വന്തമാക്കാൻ, അത്രമേൽ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് തനിക്കെന്ന് വിശ്വസിക്കാനാവുന്നില്ല. "അതേ... ഇടക്കിടക്ക് ഇങ്ങനെ ഒളിഞ്ഞു നോക്കണ്ട. ഇങ്ങനൊരു മൂക്കുത്തിക്കൊതിയൻ. മൂക്കുത്തി പുരാണം കേട്ട് കേട്ട് ഞാൻ മടുത്തു. അത്രക്ക് കൊതിയാണെങ്കിലേ, ഞാനമ്മയോട് പറയാം, മോനെ ഒരു തട്ടാൻറെ അടുത്തു കൊണ്ടോയി മൂക്ക് കുത്തിച്ചു തരാൻ. എന്റെ മൂക്കുത്തി ഞാനങ് ഊരിത്തന്നേക്കാം. ഇട്ടു നടന്നോ. നല്ല രസമായിരിക്കും." "ഈ മൂക്കുത്തി നിന്റെയീ കുഞ്ഞു മൂക്കിലാ ചേർച്ച. അതങ്ങനെ കണ്ടാൽ മതിയെനിക്ക്."അവനവളുടെ മൂക്കിൽ പിടിച്ചു വലിച്ചു. "പിന്നെ എല്ലാവർക്കും ഇയ്യാളുടെ
💬 Comments
View all comments