0%

Chapter Title : കോകില മിസ്സ് 2 [കമൽ]

Author : കമൽ Read All Parts 712

...പിന്നെ..., ആ ഒരു 3 വയസ്സ്.” അവൻ അവളുടെ കൂടെ നടന്നു തുടങ്ങി. “എന്റെ ചോദ്യമിതാണ്... അതായത്, എന്റെ പ്രായമുള്ള ഒരുത്തൻ, ഞാനല്ല, വേറൊരുത്തൻ ഇപ്പൊ മിസ്സിനെ പ്രൊപോസ് ചെയ്തെന്നു വച്ചോ...” കോകില നടത്തത്തിന്റെ വേഗത കുറച്ച് താഴേക്ക് നോക്കി നടന്നു. “മം...വച്ചു.” “വെറുതെ വിചാരിച്ചാ മതി. അപ്പോഴേ, മിസ്സ് ആ പ്രൊപ്പോസൽ അക്സെപ്റ്റ് ചെയ്യോ?” കോകിലയുടെ മുഖക്കുരുപ്പാടുള്ള കവിളിൽ ചുവപ്പ് പടരാൻ തുടങ്ങി. ഇടക്കിടെ അവളുടെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ടിരുന്ന ജിതിന് ആ നാണം സ്വർഗ്ഗം കിട്ടിയത് പോലെയായിരുന്നു. രണ്ടു പുസ്തകങ്ങൾ മാറിലേക്ക് കൈപിണച്ചു ചേർത്തു വച്ചുകൊണ്ട് അവൾ ഇടക്ക് തലയുയർത്തിയപ്പോൾ ചെഞ്ചുണ്ടിന്റെ കോണിൽ അവനായി ഒരു പുഞ്ചിരി ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു. ഒപ്പം കണ്കോണുകളിൽ അല്പം നനവും. “അങ്ങനെ ഒരു പ്രൊപ്പോസൽ വരുമ്പോഴല്ലേ, അതപ്പോ നോക്കാം. മോൻ പഠിച്ചു നടക്കുന്ന പ്രായത്തിൽ തൽക്കാലം അങ്ങനത്തെ ചിന്തയോന്നും വേണ്ട. ആദ്യം പഠിച്ചു നല്ല ഒരു നിലേലെത്താൻ നോക്ക്. അത് കഴിഞ്ഞു മതി സ്വപ്നം കാണലൊക്കെ.” അവന്റെ അതുവരെയുള്ള പ്രതീക്ഷകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് കോകില പറഞ്ഞത് കേട്ട് ചങ്കത്ത് ഒരു മുള്ളു തറച്ചെങ്കിലും അവൻ വിഷമം പുറത്തു കാണിക്കാതെ അവളെ അനുഗമിച്ചു. അവളെ ബസ്റ്റോപ്പിൽ കൊണ്ട് വിട്ട് അവൻ സൈക്കിളിൽ കയറി കുറച്ചു മാറി ഒരു വീടിന്റെ അരികിൽ മറഞ്ഞു നിന്നു. അവൾ ഇടക്കിടെ അവൻ പോയ വഴിയിൽ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവനു വേണ്ടി അവളുടെ ഉള്ളം തുടിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ ഇതെല്ലാം ജിതിന് ധാരാളമായിരുന്നു. കുറച്ചു കഴിഞ്ഞ് ബസ്സ് വന്ന് അവളെയും പുറകെ വന്ന മറ്റു ടീച്ചർമാരെയും വഹിച്ചു കൊണ്ടു

💬 Comments

View all comments