Chapter Title : കോകില മിസ്സ് 2 [കമൽ]
തുളുമ്പുന്ന മുഖവുമായി അവൾ കോകില. അവളെ കണ്ട മാത്രയിൽ അവന്റെയുള്ളിൽ ഒരു കുളിർമഴ പെയ്തു. അവൻ കണ്ണടച്ചു നിന്ന് മനസ്സിലെ ആ തളിർമഴത്തുള്ളികൾ ഏറ്റുവാങ്ങി. ജന്മസാഫല്യം നേടിയ പ്രതീതിയിൽ ആ മുഖം ഒരിക്കൽകൂടി കാണുവാൻ അവൻ മെല്ലെ കണ്ണു തുറന്നു. ഒരു നിമിഷത്തേക്ക് ചുറ്റുമുള്ളവരെല്ലാം അപ്രത്യക്ഷമായി. അവരൊഴികെ. അവളുടെ അടുത്തേക്ക് പറന്നടുത്ത് അവളുടെ പവിത്രതയിൽ സ്പർശിക്കാൻ അവന്റെ ഉള്ളം തുടിച്ചു. ‘ഗുഡ് മോർണിങ്, ടുഡേസ് ഹെഡ് ലൈൻസ്...’ മൈക്കിലൂടെ ഉച്ചത്തിലുള്ള പാരായണം കേട്ട് അവൻ പെട്ടെന്ന് കിടുങ്ങി. അസംബ്ലി തുടങ്ങിയാൽ ആദ്യം അന്നത്തെ ഇംഗ്ലീഷ് പത്രത്തിന്റെ തലക്കെട്ടെല്ലാം ഒരാൾ ഉറക്കെ വായിക്കണം. ആൾക്കൂട്ടത്തിന് മുൻപിൽ വച്ചു മൈക്കിലൂടെ ഉറക്കെ വേണം എന്ന് പ്രിൻസിയുടെ കല്പനയുണ്ട്. ഒരിക്കൽ തനിക്കും സിദ്ധിച്ചിട്ടുണ്ട് ആ ഭാഗ്യം. വാക്കുകളിലൂടെ അക്ഷരത്തെറ്റുകൾ ഉറക്കെ മൈക്കിലൂടെ വിളിച്ചു പറഞ്ഞതിന് പ്രിൻസിപ്പൽ തന്നെ പാതിവഴിക്ക് സ്റ്റേജിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. അമർത്തിച്ചിരികളുടെ ഘോഷയാത്രകൾക്കിടയിലൂടെ നടക്കുമ്പോൾ അന്ന് ഉരിഞ്ഞുപോയ തൊലി തിരികെ വന്നു ചേരാൻ കുറച്ചു കാലമെടുത്തു.
പ്ലെഡ്‌ജും ദേശീയഗാനവും ഒക്കെ കഴിഞ്ഞ് നീട്ടിയുള്ള രണ്ടു ബെല്ലോട് കൂടെ അസംബ്ലി പിരിച്ചു വിട്ടതായി പി. റ്റി. സാർ വിളംബരം ചെയ്തു. ആശ്വാസത്തോടെ പടിക്കെട്ടുകൾ കയറുമ്പോഴും അവൾക്കു വേണ്ടി തിരിഞ്ഞു നോക്കാൻ അവൻ മറന്നില്ല. പക്ഷെ സ്റ്റാഫ് റൂമിന്റെ അകത്തളങ്ങ്ളിലേക്ക് ആദ്യം നടന്നു കയറിയത് അവളയിരുന്നത് കൊണ്ട് നിരാശയോടെ അവൻ കാലുകൾ വലിച്ചു നീട്ടി നടന്നു. ക്ലാസ്സിലെത്തി മുറിയിലാകെ കണ്ണോടിച്ചു. താനെത്ര വട്ടം ഉറക്കം തൂങ്ങിയിരുന്ന ക്ലാസ് മുറിയാണിത്? നോസ്റ്റു എന്ന വികാരം നൽകിയ കുളിരിൽ മയങ്ങിയിരിക്കാൻ തുടങ്ങുമ്പോൾ ഫൈസലും കിരണും
💬 Comments
View all comments