Chapter Title : കോകില മിസ്സ് 2 [കമൽ]
നിഖിലുമടങ്ങുന്ന മൂന്നംഗ ഗുണ്ടാസംഘം അവന്റെ അടുത്തെത്തി അവനെ കണ്ണുരുട്ടി നിന്നു. അവരെ ഇടംകണ്ണു കൊണ്ട് നോക്കി ജിതിൻ ചെരിഞ്ഞ് ബാഗിൽ നിന്നും ഇംഗ്ലീഷ് ടെക്സ്സ്റ്റും പോയട്രിയും എടുത്ത് മേശപ്പുറത്തു വച്ചു. ഫൈസൽ പിന്നിൽ നിന്നും ജിതിന്റെ തോളിലൂടെ കൈ ചുറ്റി കുനിഞ്ഞു നിന്ന് പറഞ്ഞു, “ടാ മോനെ, എനിക്ക് ഒരു 10, 15 പേപ്പർ വേണമല്ലോ?” “മം...? എന്തിനാ?” “ഞാനെ..., ഇന്ന് നോട്ബുക് എടുത്തില്ല. നിന്റെ ബുക്കിൽ നിന്നും കുറച്ചു പേജ് കീറിത്താ. റഫ് നോട്ടയാലും മതി.” വാപ്പ ഹൈക്കോടതിയിലെ മുന്തിയ വക്കീലാണെന്നുള്ള സർവ്വ അഹങ്കാരവും വാക്കുകളിൽ കലർത്തി അവൻ പറഞ്ഞു. “അയ്യോ, തൽക്കാലം തരാൻ നിവർത്തിയില്ലല്ലോ ഫ്രീക്കെ...” “ഫ്രീക്കോ? ഞാനോ? ഡു യു മീൻ ദാറ്റ് ഐ ആം എ ഫ്രീക്?” അവൻ കുറച്ച് കലിപ്പിൽ തന്നെ ചോദിച്ചു. ജിതിൻ അപ്പോൾ താൻ പറഞ്ഞ അബദ്ധം മനസ്സിലാക്കി. താനിപ്പോൾ ജീവിക്കുന്ന കാലത്ത് ഫ്രീക്കും ബ്രോയും ഒന്നും ഈ പൊട്ടന്മാർ ഉപയോഗിച്ചു തുടങ്ങീട്ടില്ല. സൂക്ഷിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ വലുതായിരിക്കും. ഇപ്പോൾ ഇവമ്മാരെ നല്ല രീതിയിൽ പറഞ്ഞു വിടുന്നത് തന്നെയാണ് നല്ലത്. “സോറി ഫൈസൽ, ഞാൻ വേറെന്തോ ആലോചിച്ചിരിക്കുവായിരുന്നു. ഇതാ എന്റെ റഫ് നോട്ട്. എത്ര പേജ് വേണമെങ്കിലും കീറിക്കോ.” അതു പറഞ്ഞു തന്റെ നോട്ട് ബുക്ക് ഫൈസലിന് നേരെ നീട്ടുമ്പോളും ജിതിന്റെ കൈകൾ കോപം അടക്കാനാവാതെ വിറച്ചു. ഭയപ്പാട് കൊണ്ടുള്ള വിറയായി ഫൈസൽ അതിനെ കണക്കുകൂട്ടി. എഴുത്ത് വീഴാത്ത പേജുകളത്രയും വലിച്ചു കീറിയെടുത്ത് ബുക് അവന്റെ മുഖത്തേക്കെറിഞ്ഞു കൊടുത്ത് അനുയായികളുടെ കൈവെള്ളകളിൽ മാറി മാറി തട്ടി ചിരിച്ചു
💬 Comments
View all comments