Chapter Title : കോകില മിസ്സ് 2 [കമൽ]
മടക്കി കടുപ്പിച്ചൊരു നോട്ടം നോക്കി. അവർ വേഗം അടങ്ങിയിരുന്നു. ഹോ ദേഷ്യപ്പെട്ടു നിൽക്കുമ്പോഴും അവൾക്കൊരു ദിവ്യാ ഉണ്ണിച്ചന്തമുണ്ട്. അവളെ നോക്കിയിരുന്ന് സമയം കടന്നുപോയതവനറിഞ്ഞില്ല. പീരിയഡ് തീർക്കാനുള്ള ബെൽ മുഴങ്ങി. കോകില ടെക്സ്റ്റ്ടച്ച് ക്ലാസ്സിൽ നിന്നും ഇറങ്ങുംമുമ്പ് മേശപ്പുറത്തുന്ന വേസിലേക്ക് ഒന്ന് ഇടംകണ്ണിട്ടു. പുസ്തകം മാറോടണച്ച് വെളിയിലേക്ക് നീങ്ങുമ്പോൾ അവൾ ജിതിനെയൊന്ന് ഇരുത്തി നോക്കി. അവളുടെ മുഖത്തെ ആ ഭാവമെന്താണെന്ന് അവന് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. പക്ഷെ അവന്റെ ഹൃദയതാളം വേഗത കൈവരിച്ചത് അവന് നൊടിയിടയിൽ അറിയാൻ കഴിഞ്ഞു. അവളിറങ്ങിപ്പോയപ്പോൾ അവൻ മനസ്സിലാകാത്തത് പോലെ വേസിലേക്കൊന്നു നോക്കി. ‘ഓ, അപ്പൊ അതാണ് കാര്യം’. അവൻ ദിനവും കൊണ്ടു വെക്കാറുള്ള പനിനീർപ്പൂവ് അന്നവിടെയില്ലായിരുന്നു. രാവിലെ അന്തം വിട്ട് കുന്തംമറിഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത് തന്നെ. മാത്രവുമല്ല പഴയ ശീലങ്ങളൊക്കെ ഇനി ഓർത്തെടുത്തിട്ടു വേണം. എന്നാലും മുന്പെങ്ങും ഈ പൂ വെക്കുന്ന പരുപാടി മുടക്കിയിട്ടില്ലെന്ന് അവൻ മനസ്സിലോർത്തു. ആ, നടന്നത് നടന്നു, ഇനി നാളെയാവട്ടെ.
ചോറ്റുപാത്രം തുറന്നപ്പോൾ അവന്റെ മനസ്സിലേക്ക് 'അമ്മ ഓടിയെത്തി. സ്ഥിരം കലാപരിപാടി തന്നെ. സാമ്പാറും ചാള വറുത്തതും. സണ്ണിയുടെ കൂടിയിരുന്ന് ചളിയടിച്ച് ചോറ് വാരിയുണ്ണുമ്പോളും പഠിത്തം കഴിഞ്ഞിറങ്ങിയിട്ടും തന്റെ കമ്പനി വിടാതെ ഗൾഫിൽ നിന്നും ഒന്നിക്കൊന്നരാടം തന്നെ ഫോൺ ചെയ്യാറുള്ള സണ്ണിയെ അവനോർത്തു. അവനറിയാം ജിതിന് കോകിലയോടുള്ള പ്രണയം. അധികം നേരം കളയാതെ അവൻ ചോറുണ്ട് തീർത്ത് കൈകഴുകി നേരെ ടീച്ചേഴ്സ് റൂമിനടുത്തുള്ള നോട്ടീസ് ബോർഡിനടുത്തേക്ക് ചെന്നു. കോകില എന്തോ തിരഞ്ഞ് ബോർഡിന് മുകളിലൂടെ കയ്യോടിക്കുന്നുണ്ടായിരുന്നു. അവൻ മിടിക്കുന്ന ഹൃദയത്തോടെ ചെന്ന് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് കണ്ണ് കൊണ്ട്
💬 Comments
View all comments