0%

Chapter Title : കോകില മിസ്സ് 3 [കമൽ]

Author : കമൽ Read All Parts 955

സോണിയും തമ്മിൽ തർക്കം വരെ നിലനിന്നിരുന്നു. അവൻ പൂർവകാല നിമിഷങ്ങളുടെ മധുരസ്മരണയിൽ, സമയം കടന്നു പോയതറിയാതെ ലയിച്ചു പോയി. അവനെ ചിന്തകളിൽ നിന്നും ഉണർത്താനെന്നവണ്ണം സ്കൂൾ ബെല്ലടിച്ചു.

ഉച്ചക്ക് ഊണ് കഴിക്കാനുള്ള ഇന്റർവെൽ ബെല്ലാണ്. ജിതിന് വിശന്നില്ല, അല്ലെങ്കിൽ കഴിക്കാൻ തോന്നിയില്ല എന്നു പറയുന്നതാവും ശെരി. പക്ഷെ ആ ബെല്ലിന് അവന്റെ മനസ്സിനെ ശൂന്യതയിലേക്ക് തള്ളി വിടാൻ തക്ക ശക്തിയുണ്ടായിരുന്നു. അതു വരെ ആലോചിച്ചിരുന്നതോ, താനെന്താണവിടെ ചെയ്യുന്നത് എന്ന് പോലും അവൻ മറന്നു പോയി. പക്ഷെ, ഒന്ന് മാത്രം അറിയാം. മനസ്സിൽ എവിടെയോ ഒരു വലിയ കല്ല് കെട്ടി താത്തിയത് പോലെ, എന്തോ ഭാരം അവന്റെ ഹൃദയത്തിൽ നിന്ന് അവനെ ഉള്ളിലേക്ക് വലിക്കും പോലെ. അതു പോലെ തന്നെ ദേഷ്യവും. തനെന്താ കാണാൻ കൊള്ളില്ലേ? അതോ പ്രായമാണോ അവളുടെ പ്രശ്നം? തന്റെ ഉള്ള് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ അവളൊരു പെണ്ണാണോ? പൊളിഞ്ഞു കുത്തി നിൽക്കുന്ന സമയത്താണ് വാതിൽപാളിക്കൊരനക്കം. ജിതിൻ പെട്ടെന്ന് അടുത്തുള്ള ഷെൽഫിന് മറവിൽ ഒളിച്ചു. എന്നിട്ട് വാതിൽക്കലേക്ക് എത്തി നോക്കി. ക്ലാസ്സ് ലീഡർ അന്ന പരിസരം വീക്ഷിച്ചു കൊണ്ട് അകത്തേക്ക് കയറി. എന്നിട്ട് വാതിൽപ്പാളി മെല്ലെ ചാരി, അവൻ നിൽക്കുന്നിടത്തേക്ക് നടന്നടുത്തു. ജിതിൻ ഒന്ന് ഞെട്ടി. ഈയൊരവസ്ഥയിൽ പിടിക്കപ്പെട്ടലുള്ള അവസ്ഥ ആലോചിച്ച് അവനിൽ ഭയം നുരപൊന്തി. അവൻ നോട്ടം മതിയാക്കി മറഞ്ഞു തന്നെ നിന്നു. ഷെല്ഫിനു പിന്നിലേക്ക് പതുങ്ങി വന്ന അന്ന പെട്ടെന്ന് ജിതിനേ കണ്ട് ഞെട്ടി. “ഹോ... പേടിച്ചു പോയല്ലോടോ, താനെന്താ ഇവിടെ? “ അവനെ കണ്ട നടുക്കത്തിൽ അവൾ നെഞ്ചിൽ കൈ വച്ചു ചോതിച്ചു.

💬 Comments

View all comments