0%

Chapter Title : കോകില മിസ്സ് 3 [കമൽ]

Author : കമൽ Read All Parts 966

വിശപ്പ്, ബാക്കി നേരമുണ്ടെങ്കിൽ എന്തെകിലുമൊക്കെ കഴിക്കാം എന്ന് കരുതി അവൻ മുകളിലേക്ക് ഓടിക്കയറി, ക്ലാസ്സിലെത്തി ബാഗ് തുറന്നപ്പോളേക്കും ബെല്ലടിച്ചു.

വിശപ്പ് അവനൊരു പ്രശ്നമായിരുന്നില്ല. വിശപ്പെന്താണെന്നു മനസ്സിലാവാതെ തന്റെ ഓഫീസ് മുറിയിൽ ഒരുപാട് ഇടവേളകൾ അവന്റെ ജോലിസമയങ്ങളാക്കി മാറ്റിയിട്ടുണ്ട്. പക്ഷെ, ഇപ്പോഴത്തെ തന്റെ ശരീരത്തിന് ആ ശീലങ്ങളൊന്നും പരിചിതമല്ല. ഫിസിക്സ് ക്ലാസ് തൽക്കാലത്തേക്ക് കത്രീനാ മാഡം ഏറ്റെടുത്തിരുക്കുന്നത് കൊണ്ട് ഒരു ഉടായിപ്പും പറ്റില്ല. കത്രീന മാഡം ആർക്കും പരിചിതമല്ലാത്ത ബോറ് രീതിയിൽ ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുന്നത് വിശന്ന് കുടല് കരിഞ്ഞിട്ടും അവന് കേട്ടിരിക്കേണ്ടി വന്നു. എന്നാൽ ഒരു വശത്ത് കോകില കുടയും ചൂടി സ്കൂളിന് പുറത്തേക്ക് മിഴിനീരൊപ്പി നടന്ന് പോകുന്നതവൻ കണ്ടില്ല.

💬 Comments

View all comments