0%

Chapter Title : കോകില മിസ്സ് 4 [കമൽ]

Author : കമൽ Read All Parts 563

വിദ്യ പിടിച്ചു നിർത്തി. “ചോര വരുന്നുണ്ടല്ലോ,” അവന്റെ മുഖം പിടിച്ചു ചരിച്ചു നോക്കിക്കൊണ്ട് വിദ്യ പറഞ്ഞു,” വാ മരുന്നു വച്ചു തരാം.” ജിതിൻ കടവായിൽ നിന്ന് വായിലേക്ക് കിനിഞ്ഞ ചോരയുടെ ഗന്ധവും രുചിയും നിലത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് വിദ്യയുടെ പുറകെ നടന്നു. സ്റ്റാഫ് റൂമിലെ ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും കോട്ടൻ എടുത്ത് അവന്റെ ചുണ്ടിലെ മുറിവിൽ ഒപ്പി. “ചുണ്ടിലെ മുറിവല്ലേ, പെട്ടെന്ന് പൊറുത്തോളും. ഇത്ര ചെറിയ മുറിവിന് മരുന്നൊന്നും വേണ്ട.” ജിതിൻ അപ്പോളും തിരിച്ചൊന്നും മിണ്ടാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു. ബാഹ്യമായ മുറിവുകളോ വേദനയോ അല്ല അവന്റെ നിശ്ശബ്ദതക്ക് ഹേതു എന്ന് വിദ്യ മനസ്സിലാക്കി. “നിന്റെ ബാഗ് എവിടെ, എടുത്തിട്ട് വാ, എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട്.” ജിതിൻ ചെന്ന് സ്കൂൾ ഗ്രൗണ്ടിൽ അവൻ ഊരിയെറിഞ്ഞ ബാഗും തോളിലിട്ട് കാറ്റ്‌ പോയ സൈക്കിളും ഉന്തി തിരികെ വരുമ്പോഴേക്കും വിദ്യമിസ്സ് അവരുടെ ബാഗും തോളിൽ തൂക്കി അവനെ കാത്തു നിൽപ്പുണ്ടായിരുന്നു. “വാ, എന്റെ കൂടെ നടക്ക്‌.” അവർ നടന്നു തുടങ്ങിയപ്പോൾ വിദ്യ സംസാരിച്ചു തുടങ്ങി. “ജിത്തൂ, നിന്നോട് ഞാനിപ്പോ സംസാരിക്കുന്നത് ഒരു ടീച്ചർ ആയിട്ടല്ല. ഒരു ഫ്രണ്ട് എന്ന നിലയിലാണ്.” വിദ്യ മിസ്സ്‌ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് അവന് മനസ്സിലായി. ‘അപ്പനും അമ്മേം കഷ്ടപ്പെട്ടല്ലേ സ്കൂളിൽ അയക്കുന്നത്, അവർ നിന്നെ ബുദ്ധിമുട്ടിയല്ലേ പഠിപ്പിക്കുന്നത്, ഇങ്ങനെ തല്ലു കൂടി നടന്നാൽ ഭാവിയെന്താവും... സ്ഥിരം ക്ലിഷേ. ആ അവസ്ഥയിലും അവനൊന്ന് പുഞ്ചിരിച്ചു. “കോകില എന്നോടെല്ലാം പറഞ്ഞു.” ജിതിന്റെ ഹൃദയം ഒരു നിമിഷത്തേക്ക് മിടിപ്പ് നിർത്തി. പുറത്തേക്കുള്ള വഴി നടന്നു

💬 Comments

View all comments