0%

Chapter Title : കോകില മിസ്സ് 4 [കമൽ]

Author : കമൽ Read All Parts 564

തീർക്കാൻ മറന്ന പോലെ അവൻ നിന്നു. അവന്റെ തലച്ചോർ, അവന്റെ ശരീരത്തിലുടനീളം ജാഗ്രതാ സന്ദേശങ്ങൾ അയച്ചു തുടങ്ങി. ഇപ്പൊ ഒരു മഴ പെയ്തെങ്കിൽ ഈ സംഭാഷണം ഇവിടെയവസാനിപ്പിച്ച് ഓടാമായിരുന്നു എന്നവന് തോന്നി. “ഞാൻ നിന്നെ കുറ്റപ്പെടുത്താൻ ശ്രമിക്കില്ല. എന്നാൽ നീ ചെയ്തതിനെ ന്യായീകരിക്കാനും എനിക്കാവില്ല. ഞാനിന്ന് പോരുമ്പോൾ കോകിലക്ക് ചെറിയ പനിയുണ്ടായിരുന്നു. അതാ മിസ്സ്‌ ഇന്ന് വരാതിരുന്നെ.” എല്ലാം കേട്ട് മിണ്ടാതെ നിൽക്കാനേ ജിതിന്‌ കഴിഞ്ഞുള്ളു. ഒന്നും തിരിച്ചു പറയാനോ, അവരെ ഒന്നും അറിയിക്കാനോ അവൻ മുതിർന്നില്ല. “ജിത്തൂ, നിന്നോട് കോകില കുറച്ച് ഫ്രീയായി പെരുമാറി, അടുത്തിടപഴകി. നിന്റെ പ്രായത്തിലുള്ള ഒരു പയ്യൻ ആ പെരുമാറ്റത്തെ തെറ്റിദ്ധരിക്കും. ഇറ്റ് ഇസ് നാച്ചുറൽ. പക്ഷെ നീ ചെയ്തത് കുറച്ച് കടന്നു പോയി.” ജിതിൻ നിന്ന് ഐസായി. അവനെന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, നാവനങ്ങുന്നില്ല. “നീ പേടിക്കണ്ട. അവൾ ഇത് വേറെയാരോടും പറഞ്ഞിട്ടില്ല. ഞാനും പറയില്ല. പക്ഷെ നീയെനിക്ക് ഒരു വാക്ക് തരണം.” ജിതിൻ ചോദ്യഭാവത്തിൽ വിദ്യയെ നോക്കി. “നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടത്തിൽ കൂടിയാണ് നീ പൊയ്ക്കൊണ്ടിരിക്കുന്നത്. നിന്റെ മുന്നോട്ടുള്ള ജീവിതത്തെ തീരുമാനിക്കുന്നത് ഈ സമയമാണ്. ഇപ്പോൾ പഠിക്കുക എന്നല്ലാതെ മറ്റൊരു വിചാരവും നിന്റെ ഉള്ളിൽ ഉണ്ടാകാൻ പാടില്ല. നീ പഠിക്ക്. പഠിച്ച് നല്ല മാർക്ക് വാങ്ങി എല്ലാരേയും കൊണ്ട് നല്ലത് പറയിക്ക്. കോകിലക്ക് നീ കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സന്തോഷവും ഗുരുദക്ഷിണയും അതാണ്. എന്താ പറ്റ്വോ?” വിദ്യ കൈ നീട്ടി. ഉള്ളു നുറുങ്ങുന്ന വേദനയിലും ജിതിൻ മുഖത്തെ പുഞ്ചിരി മായ്ക്കാതെ വിദ്യയുടെ കയ്യിൽ തന്റെ

💬 Comments

View all comments