0%

Chapter Title : കോകില മിസ്സ് 4 [കമൽ]

Author : കമൽ Read All Parts 565

കരതലം ചേർത്തു. വീട്ടിൽ ചെന്ന് കയറിയപ്പോൾ തൊട്ട് കേട്ട് തുടങ്ങിയ അമ്മയുടെ വേവലാതികൾക്ക് സ്കൂളിൽ മറ്റൊരു കുട്ടിയിമായി അബദ്ധവശാൽ കൂട്ടിയിടിച്ച് മുറിഞ്ഞതാണെന്നു പറഞ്ഞു സമാധാനിപ്പിച്ചു. എന്നാൽ ഉള്ളിലെ മുറിവുകൾ 'അമ്മയെന്ന വൈദ്യൻ കണ്ടു പിടിച്ചാലോ എന്ന് പേടിച്ച് ഒരുപാട് പഠിക്കാനുണ്ടെന്ന് പറഞ്ഞ് അവൻ മുറിക്കകത്തു ചടഞ്ഞു കൂടി. കഴിക്കാൻ നേരമായപ്പോൾ 'അമ്മ വന്നു വിളിച്ചു. അച്ഛൻ ജോലി കഴിഞ്ഞെത്തിയിരുന്നു. ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ ഇടക്കിടെ തന്റെ കീഴ്ചുണ്ടിലെ മുറിവിന് മേൽ വീഴുന്ന അച്ഛന്റെ നോട്ടം ഒരു പരിധി വരെ അവൻ കൈ കൊണ്ട് മറച്ചു. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൻ കൈ കഴുകി മുറിയിൽ കയറി കതകടച്ചു. എന്നാൽ മനസ്സിലെ ആന്തലിന് ശമനമുണ്ടായിരുന്നില്ല. സ്നേഹിക്കുന്ന പെണ്ണിന്റെ സ്വസ്ഥത താൻ കാരണം വേരറ്റു പോയി. ഒരു തരത്തിൽ പറഞ്ഞാൽ സ്വാർത്ഥനാണ് താൻ. തന്റെ കാര്യം മാത്രം കണക്കിലെടുത്ത് അവളുടെ കളങ്കമില്ലായ്മയെ മുതലെടുത്തവൻ. താൻ ഇനിയും ആ പഴയ കുട്ടിയിൽ നിന്നും ഏറെ വളരാനിരിക്കുന്നു. കഷ്ടം... ഓരോന്ന് ചിന്തിച്ചു കൂട്ടി കിടക്കയിലേക്ക് ചാഞ്ഞ അവൻ പതിയെ ഉറങ്ങിപ്പോയി. തന്റെ മുടിയിൽ എന്തോ അരിച്ചിറങ്ങുന്നത് പോലെ തോന്നിയപ്പോൾ അവൻ മിഴി തുറന്നു. പ്രഭാകരൻ, അവന്റെ അച്ഛൻ അവനെ വാത്സല്യത്തോടെ ഒരു നിമിഷം നോക്കി, ഭാവം മാറ്റി തിരിഞ്ഞു നടക്കാനൊരുങ്ങി. “അച്ഛാ” പ്രഭാകരൻ പെട്ടെന്ന് നിന്നു. തിരിച്ചു വന്ന് ജിതിന്റെ അടുത്തിരുന്നു. “അരുമായിട്ടാ സാറേ തല്ലുണ്ടാക്കിയത്? “അല്ലഛ, ഞാൻ ക്ലാസ്സിലെ ഒരു കുട്ടിയിമായി...” “മം... മതി. ആ ന്യായം നിന്റെ അമ്മയുടെ അടുത്ത് ചിലവാവും. ഞാൻ നിന്റെ പ്രായം കഴിഞ്ഞാടാ വന്നേ.” “സോറി അച്ഛാ,

💬 Comments

View all comments