0%

Chapter Title : കോകില മിസ്സ് 4 [കമൽ]

Author : കമൽ Read All Parts 566

കള്ളം പറയണം എന്ന് കരുതിയതല്ല. പിന്നെ, ഈ പറ്റിയത്തിന് പകുതി ഞാൻ കൂടെ ഉത്തരവാദിയാണ്.” “മം...” പ്രഭാകരൻ നീട്ടി മൂളി. “എനിക്ക് ഇതിന്റെ പുറകെ നടക്കാൻ താൽപര്യമില്ല അച്ഛാ. അച്ഛൻ ഇത് ആരോടും ചോദിക്കാനോ പറയാനോ നിൽക്കണ്ട. അമ്മയും അറിയണ്ട. ആ പാവം വെറുതെ ആധി പിടിക്കും. സ്നേഹിക്കുന്നവരുടെ കണ്ണു നിറയാതെ നോക്കേണ്ടത് നമ്മുടെ കടമയല്ലേ?” “ഹും... ആരോടും ഒരു വഴക്കിനും പോവാത്ത ആള്, തനിക്കെന്തു പറ്റിയെടോ? ഏ, ഇതിനും മാത്രം? പിന്നെ ആധി അമ്മയുടെ മാത്രം സ്വകാര്യ സ്വത്തല്ല. ഞാൻ തന്നോട് അളവിൽ കൂടുതൽ സ്നേഹം കാണിക്കാത്തത് കൊണ്ടും നിന്നോട് അങ്ങനെ കൂടുതൽ സംസാരിക്കാത്തത് കൊണ്ടും എനിക്ക് നിന്നെപ്പറ്റി വേവലാതി ഇല്ലെന്നല്ല. എല്ലാ മാതാപിതാക്കളേയും പോലെ മകൻ നന്നാവണമെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരളാടോ ഞാനും.” “അറിയാം അച്ഛാ. അതു കൊണ്ട് ഞാൻ തെക്കേപ്പാട്ടു പ്രഭാകരന് ഒരു വാക്ക് തരുന്നു. ജിത്തു നന്നായി പഠിക്കും. ആൻഡ് ഐ വിൽ മേക് യു പ്രൗഡ്. എനിക്ക് വേണ്ടി അച്ഛൻ നന്നായി കഷ്ടപ്പെടുന്നുണ്ട്. അച്ഛന് ജീവിതത്തിൽ അർഹിക്കുന്ന ഒരു റിട്ടയർമെന്റ്. വയസ്സായി ഇരിക്കുന്ന സമയത്ത് അച്ഛൻ ആഗ്രഹിക്കുന്ന സന്തോഷം. വിശ്രമം. അതു ഞാൻ സ്പോണ്സർ ചെയ്യുന്നു. ജിത്തൂന്റെ വാക്കാ. പ്രഭാകരൻ തെല്ലൊരത്ഭുതത്തോടെ ജിത്തുവിനെ നോക്കി. തന്റെ മകന് അല്പം പക്വത കൈവന്നിരിക്കുന്നു എന്ന് തോന്നി ആ അച്ഛന്റെ ഉള്ളം നിറഞ്ഞു. പ്രഭാകരൻ അവന്റെ അടുത്തു നിന്നും എണീറ്റ് പോവാനൊരുങ്ങി. “പിന്നെ, നിന്നെയിങ്ങനെ തല്ലു കൊള്ളിക്കാനല്ല ഞങ്ങൾ വളർത്തുന്നെ. ഇനിയെന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചെന്നറിഞ്ഞാ...” ജിത്തു അച്ഛനെ നോക്കി പുഞ്ചിരിച്ച് ഇല്ല എന്ന്

💬 Comments

View all comments