0%

Chapter Title : കോകില മിസ്സ് 4 [കമൽ]

Author : കമൽ Read All Parts 568

കൊണ്ട് എഴുന്നേറ്റു. അവരുടെ കണ്ണുകളിൽ പുഞ്ചിരിയും അധരങ്ങളിൽ പരിഭ്രമവും ആയിരുന്നു. തന്റെ തോന്നാലാവാം എന്ന് കരുതി ജിതിൻ പുറത്തിറങ്ങി. പടിയിറങ്ങി താഴേക്കുള്ള വളവിൽ ജിതിൻ നിന്നു. അവന്റെ ഉള്ളിൽ ഒരു ആന്തലുണ്ടായി. കോകില നഖം കടിച്ചു കൊണ്ട് അവന്റെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു. എന്തു കൊണ്ടോ അവന്റെ ദൃഷ്ടി ആദ്യം പതിഞ്ഞത് അന്നവൻ ചുംബനമുദ്രയർപ്പിച്ച ചുണ്ടുകളിലായിരുന്നു. അവന്റെ നോട്ടം കണ്ട് ഇഷ്ടമില്ലാത്തത് പോലെ അവൾ മുഖം തിരിച്ചു. അതു കണ്ട് ഉള്ളിൽ ഉരുണ്ടു കയറിയ കലി അടക്കിക്കൊണ്ട്‌ അവൻ കടന്നു പോകാൻ ഒരുങ്ങി. “ജിത്തൂ, നില്ക്കു.” “എന്താ മിസ്സെ, എന്നെ കത്രീന മാഡം അന്വേഷിക്കുന്നുണ്ട്. ഞാൻ പോട്ടെ.” അവൻ ഔപചാരികമായ സ്വരത്തിൽ പറഞ്ഞു. “മാഡമല്ല, ഞാനാ വിളിപ്പിച്ചേ.” അവൻ പുരികം വളച്ച് താൽപര്യമില്ലാത്ത എന്തോ കേട്ടത് പോലെ അവളെ നോക്കി. “എന്താ മിസ്സെ?” “പൊട്ടിയത് കാണിച്ചേ...” കോകില അവന്റെ ചുണ്ടു പൊട്ടിയ ഭാഗത്ത്‌ വിരൽ കൊണ്ട് തൊടാൻ ശ്രമിച്ചപ്പോൾ അവൻ മുഖം വലിച്ചു. അവന്റെ ആ ചെയ്തി കണ്ട് അവൾ കൈ പിൻവലിച്ചു. “സോറി മിസ്സെ. ഞാൻ കാണിച്ചത് അവിവേകമാണ്. പ്രായത്തിന്റെ തിളപ്പിൽ പറ്റിയതാണ്. ഞാൻ കാണിച്ചതിന്, അല്ല, ഞാൻ മിസ്സിനെ ചുംബിച്ചതിന് എനിക്ക് ഒരു ന്യായവും പറയാനില്ല. മിസ്സ് ഇപ്പൊ ഇവിടെ വച്ച് എന്റെ കരണം നോക്കി പൊട്ടിച്ചാലും ഞാൻ എതിര് പറയില്ല.” അവൻ അവന്റെ കവിൾ കാട്ടി നിന്നു. കോകില ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നു. “മാപ്പ്. എല്ലാത്തിനും മാപ്പ്‌. ഞാനിനി മിസ്സിനെ ഒന്നും പറഞ്ഞു ശല്യപ്പെടുത്തില്ല. മിസ്സിന്റെ മനോവിഷമം എനിക്ക് അറിയാൻ

💬 Comments

View all comments