Chapter Title : കോകില മിസ്സ് 4 [കമൽ]
പറ്റും. സോറി. മിസ്സ് ഈ കാര്യം ആരോടും പറയാതിരുന്നതിന്, അതിനും നന്ദി. ഞാൻ ജന്മത്തിൽ മറക്കില്ല.” ജിതിൻ കൈ കൂപ്പി. ഉള്ളിൽ അവൾക്കു വേണ്ടി കരുതി വച്ചിരുന്ന വാക്കുകൾ ഇതൊന്നുമായൊരുന്നില്ല. അവന്റെ മനസ്സിനുള്ളിലെ തടാകക്കരയിൽ കാത്തിരിക്കുന്ന ഒരപ്സരസ്സിനോട് തന്റെ മിടിക്കുന്ന ഹൃദയം കൈക്കുമ്പിളിൽ നീട്ടി അവളുടെ കണ്ണുകളിൽ നോക്കി അനുരാഗ ഗാനം പാടുവാൻ ആയിരുന്നു അവന്റെ ഉള്ളം തുടിച്ചത്. എന്നാൽ ഇനിയും താൻ സ്വാര്ഥനാകരുത് എന്ന ചിന്ത അവനെ മറ്റെന്തൊക്കെയോ പറയാൻ പ്രേരിപ്പിച്ചു. എന്നിട്ടും മുഖം കുനിച്ചു നിന്ന അവളുടെ കണ്ണുകളിൽ ഒരു മാത്ര കണ്ട മിഴിനീരിന്റെ അർത്ഥം മനസ്സിലാക്കാതെ അവൻ കുഴങ്ങി. അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. അവളെ തിരിച്ചു വിളിക്കണം എന്ന ചിന്ത അവൻ പണിപ്പെട്ട് അടക്കി സ്വന്തം മനസ്സിനെ കബളിപ്പിച്ചു. തിരിച്ചു ക്ലാസ്സിലേക്ക് കയറിച്ചെന്ന ജിതിൻ വിദ്യ മിസ്സിന്റെ അർത്ഥം വച്ചുള്ള നോട്ടം കണ്ടില്ലെന്ന് നടിച്ചു. “ഒക്കെ ക്ലാസ്സ്, കീപ് ക്വയറ്റ് ഓക്കേ?” വെയർ ഇസ് ദി ക്ലാസ് ലീഡർ?” വെയർ ഇസ് അന്ന?” “ഷീ വെന്റ് ടു ദി ടോയ്ലറ്റ് മിസ്സ്... “ പൂജ മറുപടി പറഞ്ഞു. “ഓക്കെ, ഓക്കെ, കീപ് ക്വയറ്റ് ടിൽ നെക്സ്റ്റ് പീരിയഡ് ഓക്കെ.” വിദ്യ മിസ്സ് അതും പറഞ്ഞ് ഇറങ്ങിപ്പോയി. വിദ്യ പോയ ഉടനെ പൂജ എഴുന്നേറ്റ് പുറത്തേക്കു പോയി. “മം... ചെല്ല് ചെല്ല്. അവള് പ്രെഗ്നൻഡ് ആവുന്നതിന് മുൻപ് ചെല്ല്. കിരൺ അവളുടെ ഓട്ടം കണ്ട് അടക്കിപ്പറഞ്ഞു ചിരിച്ചു. അവന്റെ പുച്ഛവും കണ്ട് പുച്ഛിച്ചിരുന്ന ജിതിനേ നോക്കി അവൻ ഒന്നു പേടിപ്പിക്കാൻ നോക്കി.
💬 Comments
View all comments