0%

Chapter Title : കോകില മിസ്സ് 4 [കമൽ]

Author : കമൽ Read All Parts 282

റൂമിലെ ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും കോട്ടൻ എടുത്ത് അവന്റെ ചുണ്ടിലെ മുറിവിൽ ഒപ്പി. “ചുണ്ടിലെ മുറിവല്ലേ, പെട്ടെന്ന് പൊറുത്തോളും. ഇത്ര ചെറിയ മുറിവിന് മരുന്നൊന്നും വേണ്ട.” ജിതിൻ അപ്പോളും തിരിച്ചൊന്നും മിണ്ടാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു. ബാഹ്യമായ മുറിവുകളോ വേദനയോ അല്ല അവന്റെ നിശ്ശബ്ദതക്ക് ഹേതു എന്ന് വിദ്യ മനസ്സിലാക്കി. “നിന്റെ ബാഗ് എവിടെ, എടുത്തിട്ട് വാ, എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട്.” ജിതിൻ ചെന്ന് സ്കൂൾ ഗ്രൗണ്ടിൽ അവൻ ഊരിയെറിഞ്ഞ ബാഗും തോളിലിട്ട് കാറ്റ്‌ പോയ സൈക്കിളും ഉന്തി തിരികെ വരുമ്പോഴേക്കും വിദ്യമിസ്സ് അവരുടെ ബാഗും തോളിൽ തൂക്കി അവനെ കാത്തു നിൽപ്പുണ്ടായിരുന്നു. “വാ, എന്റെ കൂടെ നടക്ക്‌.” അവർ നടന്നു തുടങ്ങിയപ്പോൾ വിദ്യ സംസാരിച്ചു തുടങ്ങി. “ജിത്തൂ, നിന്നോട് ഞാനിപ്പോ സംസാരിക്കുന്നത് ഒരു ടീച്ചർ ആയിട്ടല്ല. ഒരു ഫ്രണ്ട് എന്ന നിലയിലാണ്.” വിദ്യ മിസ്സ്‌ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് അവന് മനസ്സിലായി. ‘അപ്പനും അമ്മേം കഷ്ടപ്പെട്ടല്ലേ സ്കൂളിൽ അയക്കുന്നത്, അവർ നിന്നെ ബുദ്ധിമുട്ടിയല്ലേ പഠിപ്പിക്കുന്നത്, ഇങ്ങനെ തല്ലു കൂടി നടന്നാൽ ഭാവിയെന്താവും... സ്ഥിരം ക്ലിഷേ. ആ അവസ്ഥയിലും അവനൊന്ന് പുഞ്ചിരിച്ചു. “കോകില എന്നോടെല്ലാം പറഞ്ഞു.” ജിതിന്റെ ഹൃദയം ഒരു നിമിഷത്തേക്ക് മിടിപ്പ് നിർത്തി. പുറത്തേക്കുള്ള വഴി നടന്നു തീർക്കാൻ മറന്ന പോലെ അവൻ നിന്നു. അവന്റെ തലച്ചോർ, അവന്റെ ശരീരത്തിലുടനീളം ജാഗ്രതാ സന്ദേശങ്ങൾ അയച്ചു തുടങ്ങി. ഇപ്പൊ ഒരു മഴ പെയ്തെങ്കിൽ ഈ സംഭാഷണം ഇവിടെയവസാനിപ്പിച്ച് ഓടാമായിരുന്നു എന്നവന് തോന്നി. “ഞാൻ നിന്നെ കുറ്റപ്പെടുത്താൻ ശ്രമിക്കില്ല. എന്നാൽ നീ ചെയ്തതിനെ ന്യായീകരിക്കാനും എനിക്കാവില്ല. ഞാനിന്ന് പോരുമ്പോൾ കോകിലക്ക് ചെറിയ പനിയുണ്ടായിരുന്നു. അതാ മിസ്സ്‌ ഇന്ന് വരാതിരുന്നെ.” എല്ലാം കേട്ട് മിണ്ടാതെ നിൽക്കാനേ ജിതിന്‌ കഴിഞ്ഞുള്ളു. ഒന്നും തിരിച്ചു പറയാനോ, അവരെ ഒന്നും അറിയിക്കാനോ അവൻ മുതിർന്നില്ല. “ജിത്തൂ, നിന്നോട് കോകില കുറച്ച് ഫ്രീയായി പെരുമാറി, അടുത്തിടപഴകി. നിന്റെ പ്രായത്തിലുള്ള ഒരു പയ്യൻ ആ പെരുമാറ്റത്തെ തെറ്റിദ്ധരിക്കും. ഇറ്റ് ഇസ് നാച്ചുറൽ. പക്ഷെ നീ ചെയ്തത് കുറച്ച് കടന്നു പോയി.” ജിതിൻ നിന്ന്

💬 Comments

View all comments