Chapter Title : കോകില മിസ്സ് 5 [കമൽ]
അളിയാ... നാളെ വീട്ടിലോട്ട് വരാം. ഒരു കാര്യം പറയാനുണ്ട്. മറ്റേത് സൂക്ഷിക്കണേ... കിഡ്നി, കിഡ്നി...” “ഒന്നു പോയ്‌ത്താ അളിയാ... പ്ലീസ്... നിന്റെ കാലു ഞാൻ പിടിക്കാം.” കോകില അടുത്തെത്തിയത് കണ്ട് സോണി അവളെ കാണാത്ത ഭാവം നടിച്ച് പെട്ടെന്ന് വടി പോലെ നടന്നു നീങ്ങി. “ജിത്തൂ... “ ആ ഒറ്റവിളിയിൽ അവന്റെ മനസ്സവന് കൈമോശം വന്നു. അവളോട് തർക്കുത്തരം പറഞ്ഞു ശീലിച്ച നാവ്, ഒരവസരത്തിന് വേണ്ടി വെമ്പുന്നുണ്ടായിരുന്നു. പക്ഷേ... വേണ്ട, അവൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാൻ തീരുമാനിച്ചു. “വാ ജിത്തൂ, ബസ്റ്റോപ് വരെ എന്റെ കൂടെ. എനിക്ക് കുറച്ച് സംസാരിക്കണം.” അവന്റെ കണ്ണിൽ നോക്കാതെ അവൾ പറഞ്ഞു. ഇന്നലെ വിദ്യ ഉപദേശിച്ചു. ഇന്ന് ഇവളുടെ വക. പക്ഷെ ഇവിടെ വാദി കോകിലയായത് കൊണ്ട് ജിതിൻ മൗനം പാലിച്ചു. അവർ ഒരുമിച്ചു നടന്നു. അൽപ നേരത്തെ മൗനം ഭേദിച്ച് കോകില തന്നെ സംസാരിച്ചു തുടങ്ങി. “ജിത്തു എന്താ മിണ്ടാത്തെ?” “ഹേയ്... ഒന്നുമില്ല.” വീണ്ടും മൗനം. “ഞാൻ ദേഷ്യപ്പെടും എന്നു കരുതിയാണോ?” “ഹേയ്... അങ്ങനൊന്നുമില്ല.” “പിന്നെന്താ, ഞാൻ വിദ്യ മിസ്സിനോട് പറഞ്ഞതിനാണോ?” “അഥവാ ആണെങ്കിൽ തന്നെ, ഇനിയിപ്പോ പറഞ്ഞത് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ മിസ്സെ?” അൽപനേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. “ജിത്തൂ, നിനക്ക്, നിനക്കങ്ങനെ എന്തെങ്കിലും തോന്നിയാൽ എന്നോടത് പറയാൻ എന്തൊക്കെ മാർഗങ്ങളുണ്ട്? എന്നിട്ടും നീയെന്നെ....” “ഉള്ളിൽ തോന്നുന്നത് മറച്ചു പിടിച്ചു ജീവിക്കാൻ വല്ല്യ പാടാണ് മിസ്സെ.പ്രത്യേകിച്ചും ഇങ്ങനൊരു ഇഷ്ടം. പറഞ്ഞതും ചെയ്തതും എല്ലാം തെറ്റാണ് മിസ്സെ, സോറി, എന്റെ മണ്ടത്തരം. പക്ഷെ, അതെല്ലാം തോന്നിയത്, അത് ഉള്ളിൽ
💬 Comments
View all comments