0%

Chapter Title : കോകില മിസ്സ് 5 [കമൽ]

Author : കമൽ Read All Parts 550

കൊണ്ട് തലയാട്ടി നടന്നു പോയി.സോണിയെയും കൊണ്ട് മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് അവനെ കട്ടിലിൽ പിടിച്ചിരുത്തി ജിതിൻ. മേശപ്പുറത്തുന്ന ഒരു ബുക് എടുത്ത് നിവർത്തി പേന കൊണ്ട് ഓരോന്ന് കുറിച്ചു തുടങ്ങി. “മച്ചൂ, എനിക്ക് രണ്ട് കാര്യങ്ങളാണ് നിന്നോട് പറയാനുള്ളത്. ഒന്ന്, ഫൈസലിനെ നമുക്ക് ഒതുക്കണം. രണ്ട്, നീ എപ്പോഴെങ്കിലും രാജാവായി വിലസിയിട്ടുണ്ടോ?” “ഇല്ല, മോനെന്താ പറഞ്ഞു വരുന്നത്?” “എടാ, ഫൈസൽ നമുക്ക് ഒരു പ്രശ്നമാണ്. അവന്റെ ശല്യമില്ലെങ്കിൽ പിന്നെ ഞാനാരാ?നീയാരാ? നമ്മളാരാ??” “സംഗതിയൊക്കെ ശെരി, അതിന് ഞാനെന്താ വേണ്ടതെന്ന് പറ.” “നീയൊന്നും ചെയ്യണ്ട. എല്ലാം ഞാൻ ചെയ്യുന്നുണ്ട്. നീ ആവശ്യമുള്ളപ്പോൾ ഒന്ന് താങ്ങിയ മതി. എന്നുവച്ചു അവസാനം എനിക്കിട്ട് ഒരുമാതിരി മറ്റേ താങ്ങു താങ്ങരുത്.” “നീ കാര്യം പറ.” ജിതിൻ മേശവലിപ്പ് തുറന്ന് അതിനുള്ളിൽ നിന്ന് ഒരു ടാബ്ലറ്റ് സ്ട്രിപ്പ് എടുത്തു. “ഇത് കണ്ടോ?” “ഇതെന്താ? ഗുളിക, ഇതെന്തിനാ?” “എടാ, ഇത് വയറിളക്കുന്ന ഗുളികയാ. ഇതൊരെണ്ണം ഞാൻ അവന്റെ ചോറിൽ പൊട്ടിച്ച് ഒഴിച്ചു കൊടുത്തിട്ടുണ്ട്.” “ആരുടെ? ഫൈസലിന്റെയോ?” സോണിയുടെ ഒച്ച പൊങ്ങി. “ശ്.... കാറിക്കൂവി എല്ലാരേം അറിയിക്കല്ലേ മൈരേ...” “എടാ, ഇതെപ്പോ?” “ഞാൻ പറയാം. നീ മിണ്ടാതെ കേട്ടോണം. ഇത് മിനിയാന്ന് രാവിലെ അസംബ്ലിക്ക് മുങ്ങി ക്ലാസ്സിൽ ഇരുന്നപ്പോ കലക്കി ഒഴിക്കാൻ കരുതിയതാ. പക്ഷെ ആ പെഴച്ച മറിയ ചേച്ചി അങ്ങോട്ട് കേറി വന്നു. അതുകൊണ്ട് അന്നത്തെ പ്ലാൻ ചീറ്റി. മാത്രമല്ല, അന്നിടീം കൊണ്ടു. കലിപ്പ് കട്ടക്കലിപ്പായി. ഇന്നലെ അസംബ്ളിക്ക് എല്ലാരും ഇറങ്ങിയപ്പോ അവന്റെ ചാപ്‌സിൽ ഞാൻ കുറച്ചു ഉപ്‌സ് വാരിയിട്ടു.” “ഏ... എന്നു വച്ചാ?”

💬 Comments

View all comments