Chapter Title : കോകില മിസ്സ് 6 [കമൽ]
പോവാൻ ഒരുങ്ങി. പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞ് ചുവരും ചാരി അവശനായി ഇരിക്കുന്ന കിരണിന്റെ അടുത്തെത്തി. “ഒരു കാര്യം വിട്ടു പോയി കിരണേ. നീയാ ഷൂ ഒന്നൂരിക്കെ...” “എ... എന്തിനാ?” കിരൺ ഒന്ന് സംശയിച്ചു. “എന്തിനാണെന്ന് പറഞ്ഞാലേ ഊരുവോള്ളോ? ഊരേടാ പന്ന....” കിരൺ ധൃതി പിടിച്ച് ഷൂ രണ്ടും ഊരി. ജിതിൻ കിരണിന്റെ പാദത്തിൽ സോക്സിന് മുകളിലൂടെ അവന്റെ ഷൂ കൊണ്ട് അമർത്തിച്ചവിട്ടി. വേദന കൊണ്ട് പുളഞ്ഞ കിരൺ ഞരങ്ങി മൂളി ജിതിന്റെ കാലിൽ പിടിച്ചു. അവന്റെ വേദന കണ്ടിട്ട് ജിതിന് ഒട്ടും മനസ്സലിവ് തോന്നിയില്ല. അവന് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയാത്തവരിൽ ഒരാളാണ് കിരൺ എന്നത് തന്നെ കാരണം. “പറയാൻ മറന്നത് വേറൊന്നുമല്ല. അന്ന, അവൾ എന്റെ പെണ്ണാ. അവളെ ഇനി ഒരുത്തൻ നോക്കിയെന്ന് ഞാനറിഞ്ഞാൽ??? നിന്നെ. നിന്നെ ഞാനിടിക്കും. ഇപ്പൊ ഈ ബാക്കി വച്ചത് പോലെയല്ല. എല്ലാം നല്ലപോലെ കലക്കി നല്ല ഊക്കൻ ഇടി. കിടക്കപ്പായേന്ന് എണീക്കാൻ മുട്ടി കുഴലിട്ട് മൂത്രം ഒഴിക്കണ്ടി വരും. കേട്ടല്ലോ? ആഹാ....” ജിതിൻ സോണിയെയും കൂട്ടി തിരിച്ചു നടന്നു. “പോണ വഴിക്ക് ടൈലറ്റിൽ കിടക്കുന്നവനെ വിളിച്ചെഴുന്നേല്പിച്ചേരെ കേട്ടോ...” പോകുന്ന വഴി സോണി വിളിച്ചു പറഞ്ഞു. “അവനെങ്ങാനും നമ്മടെ പേര് പറയോ മച്ചമ്പി... എല്ലാം കഴിഞ്ഞിറങ്ങിയപ്പോ കയ്യിനും കാലിനും ഒരു വിറയൽ പോലെ. ഒന്നിനും നിക്കണ്ടായിരുന്നു എന്നൊരു തോന്നൽ.” ഗേറ്റ് കടക്കുമ്പോൾ സോണി ഉള്ളിലെ ഭയപ്പാട് ജിതിനുമായി പങ്കു വെച്ചു. “എടാ, നമുക്കീ സ്കൂൾ ലൈഫ് ഇനി എത്ര നാളുണ്ട്?” “അത്....” സോണി വിരലിൽ എണ്ണാൻ തുടങ്ങി. “മച്ചൂ... ആ
💬 Comments
View all comments