0%

Chapter Title : കോകില മിസ്സ് 6 [കമൽ]

Author : കമൽ Read All Parts 1.4K

ചെന്ന് ഫോൺ എടുത്തു. “ജിത്തൂ.... നിനക്ക് ഫോൺ.... ജിത്തൂ.... ആ പണ്ടാരം അവിടെയെങ്ങാനും വച്ചിട്ട് താഴേക്കിറങ്ങി വന്നേ...” “ശോ... എന്താമ്മേ....” ജിതിൻ വാതിൽ തുറന്ന് വന്ന് ഒച്ചയെടുത്തു. “ദേ ചെറുക്കാ, എന്നോട് ഒച്ചയെടുത്തലുണ്ടല്ലോ? ചട്ടുകം പഴുപ്പിച് ആസനത്തിൽ വച്ചു തരും. നിന്റെ ഏതോ കൂട്ടുകാരിയാ. വന്ന് സംസാരിച്ചേ, എനിക്ക് പണിയുണ്ട്.” അംബികാമ്മ റിസീവർ താഴെ വച്ച് ഉള്ളിലേക്ക് പോയി. “കൂട്ടുകാരിയോ? എന്റെ ഏത് കൂട്ടുകാരി?” ജിതിൻ പിറുപിറുത്തു കൊണ്ട് പടിയിറങ്ങി വന്ന് റിസീവർ എടുത്ത് ചെവിയോട് ചേർത്തു. “ഹാലോ?” “ആ ഹാലോ, ജിത്തൂ ഞാൻ മേഴ്‌സിയാ.” “ആ... താനോ? എന്താ മേഴ്‌സി?” ജിതിൻ ശബ്ദം താഴ്ത്തി 'അമ്മ കേൾക്കുന്നുണ്ടോയെന്ന് അകത്തേക്ക് എത്തി നോക്കി ചോദിച്ചു. “ജിത്തൂ, ഞാൻ അന്ന് ഒരു കാര്യം പറഞ്ഞില്ലായിരുന്നോ? ഓർക്കുന്നോ?” “അതിന് താൻ ഒന്നും പറഞ്ഞില്ലായിരുന്നല്ലോ? പിന്നെ പറയാം എന്നല്ലേ പറഞ്ഞത്?” “ആ... അതു തന്നെ. നാളെ വരില്ലേ? ഞാൻ അതൊന്ന് കൻഫോം ചെയ്യാൻ വിളിച്ചതാ.” “മേഴ്‌സി, ഞാനിപ്പോ അങ്ങനെ പുറത്തേക്കൊന്നും ഇറങ്ങാൻ പറ്റിയ അവസ്ഥിയിലല്ല. കാര്യങ്ങൾ ഒക്കെ അറിഞ്ഞു കാണുമല്ലോ?” “ഞാൻ അറിഞ്ഞരുന്നു. ഐ ഫീൽ സോറി ഫോർ യൂ. പക്ഷേ നാളെ വരണം. വരില്ലാന്ന് പറയല്ലേ, ഞാൻ തനിക്ക് വേണ്ടി വെയ്റ്റ് ചെയ്യും.” “എന്താണെങ്കിലും ഇപ്പൊ പറഞ്ഞു കൂടെ? എന്തിനാ നാളെ?” “ജിതിൻ പ്ലീസ്‌, എനിക്ക് തന്നെ അത്രക്ക് വിശ്വാസമായത് കൊണ്ടല്ലേ തന്നോട് പറയാം എന്നു വച്ചത്? ഫോണിൽ കൂടി പറയാൻ പറ്റിയ കാര്യമല്ല. ദേ, ആണുങ്ങളായൽ വാക്കു മാറരുത്.” “അങ്ങനെയൊന്നുമില്ല. ഞാൻ വരാം. താനിപ്പോ ഫോൺ വച്ചോ. അല്ല,

💬 Comments

View all comments