0%

Chapter Title : കോകില മിസ്സ് 6 [കമൽ]

Author : കമൽ Read All Parts 1.4K

ഈ നമ്പർ എങ്ങനെ കിട്ടി?” “സ്കൂളിലെ ഫേമസ് ആയ ഒരാളുടെ ഫോൺ നമ്പർ കിട്ടാനാണോ പാട്? ഒക്കെ, അപ്പൊ നാളെ ഒരു മൂന്ന് മണിയാവുമ്പോ എത്തുന്നത് പോലെ വരണേ... ബൈ...” മേഴ്‌സി ഫോൺ കട്ട് ചെയ്തു. ഇനി ഇതെന്തു കുരിശാണാവോ. ജിതിൻ റിസീവർ വച്ച് മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അംബികാമ്മ അകത്തു തുണി മടക്കിക്കൊണ്ടു ചോദിച്ചു,, “മേഴ്‌സി എന്തു പറഞ്ഞു ജിത്തൂ? എന്തിനാ ആ കൊച്ച് വിളിച്ചത്?” “അമ്മ പേരൊക്കെ എങ്ങനെ കണ്ടു പിടിച്ചു?” “ആ കൊച്ചു പറഞ്ഞു. അല്ലാണ്ട് ഞാൻ എങ്ങനെ അറിയനാ? ആട്ടെ, എന്താ ആ കൊച്ച് പറഞ്ഞത്? എന്തോ ഉടായിപ്പ് മണക്കുന്നുണ്ടല്ലോ?” “ഒരുടായിപ്പും അല്ല എന്റെ പൊന്ന് അംബികാമ്മേ, അവൾ കുറച്ചു നാൾ സ്കൂളിൽ വന്നില്ല. അപ്പോൾ മിസ്സ് ആയ പ്രോജക്ട് തീർത്തു കൊടുക്കാൻ എന്നെ വിളിച്ചതാ, അവളുടെ വീട്ടിലോട്ട്.” ജിത്തൂ വായിൽ തോന്നിയത് പറഞ്ഞു. “മം... കണ്ട ക്രിസ്ത്യാനി പെണ്ണുങ്ങളെ വിളിച്ചോണ്ട് വന്നാൽ ഞാൻ വീട്ടിൽ കയറ്റില്ല പറഞ്ഞേക്കാം.” “ഒന്ന് പോയേ മമ്മീ, ഒരു തമാശക്കാരി വന്നേക്കണു.” “ദേ, നീയോ പഠിക്കില്ല. പഠിക്കണവരെ സഹായിക്കുവെങ്കിലും ചെയ്. പിന്നെ നാളെ ഉണ്ടിട്ട് പുറത്തേക്ക് പോയാൽ മതി. കേട്ടല്ലോ.” “ഉത്തരവ് പോലെ.” ജിതിൻ മേലേക്ക് ഓടിപ്പോയി. അംബികാമ്മ ചിരിച്ചു കൊണ്ട് അകത്തെ പണികളിൽ മുഴുകി. അടുത്ത ദിവസം ഉച്ച കഴിഞ്ഞ് ജിത്തു പുറത്തേക്കിറങ്ങാൻ റെഡിയായി. ഹാളിൽ ഇരുന്ന് ടി വി കണ്ടു കൊണ്ടുകൊണ്ടിരുന്ന പ്രഭകരനോട് ‘ഞാനൊന്ന് പുറത്തു പോകുവാണ്‌ അച്ഛാ’ എന്ന് ശബ്ദം താഴ്ത്തി പരുങ്ങി നിന്ന് പറഞ്ഞതിന് ഒരു മൂളൽ മാത്രമാണ് മറുപടി

💬 Comments

View all comments