Chapter Title : കോകില മിസ്സ് 6 [കമൽ]
ഇഷ്ടമാണെന്ന് പറയാൻ വന്നതല്ലേ?” മേഴ്‌സിക്ക് ചിരി വന്നു. അവൾ അത് പുറത്തു കാണിച്ചില്ലെങ്കിലും ജിതിന് അത് മനസ്സിലായി. “ജിതിൻ... യൂ ആർ മിസ്റ്റക്കെൺ. ഞാനങ്ങനെ ഒരു സീരിയസ് റിലേഷൻഷിപ്പിന് ഒന്നും റെഡിയല്ല. എന്ന് വച്ച് തന്നെ കാണാൻ കൊള്ളില്ലാഞ്ഞിട്ടൊന്നും അല്ല. യൂ ആർ ഹാൻസം. പക്ഷെ, ഞാൻ പറയാൻ വന്നത് അതല്ല.” ജിതിൻ, ഇട്ട ഷെഡ്ഡിയിൽ മലവിസർജനം നടത്തിയ പോലെ ഇളിഭ്യനായി നിന്നു. എങ്കിലും ജന്മനാ കിട്ടിയ കള്ളലക്ഷണം കൊണ്ട് അവനത് വിദഗ്ദ്ധമായി മറച്ചു. “എന്നാൽ താൻ പറയാനുള്ളത് വേഗം പറ കൊച്ചേ...”സ്കൂൾ വിട്ട് പോകുന്ന പിള്ളേര്അവരെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലാക്കി അവൻ ചമ്മൽ ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു. “അത്..., അത് ജിതിൻ.... “മേഴ്സി നിന്ന് പരുങ്ങി. “അതിപ്പോ പറയാൻ പറ്റില്ല. അതിനുള്ള സാഹചര്യമില്ല. താൻ ഒരു കാര്യം ചെയ്യോ?” ജിതിൻ ചോദ്യഭാവത്തിൽ അവളെ നോക്കി. “ഈ വരുന്ന ഞായറാഴ്ച വീട്ടിലേക്ക് വരോ? ഞാൻ അപ്പൊ പറയാം.” അതെന്താണാവോ വീട്ടിൽ വച്ചു മാത്രം പറയാനുള്ള കാര്യം? ജിതിന് സംശയമായി. “തന്റെ വീട്ടിലേക്കോ? താൻ എന്റെ ബാച്ചിൽ പോലുമല്ല പഠിക്കുന്നെ. തന്റെ വീടെവിടാണെന്ന് പോലും എനിക്കറിയില്ല.” “പള്ളിക്കവല സ്റ്റോപ്പിൽ ഒരു കപ്പേളയില്ലേ? അവിടുന്ന് റൈറ്റ് എടുത്തിട്ട് നേരെ വരുമ്പോ ഒരു കനാല് കാണും. അതിന്റെ പാലം കയറി ഇറങ്ങി ലെഫ്റ്റില് ആദ്യത്തെ വീട്.” “ഇവിടുന്ന് .... ഒരു രണ്ടു കിലോമീറ്റർ ദൂരം വരുമല്ലോ? എന്റെ വീട്ടിൽ നിന്നും വരുവാണെങ്കിൽ ഒരു മൂന്ന് മൂന്നര കിലോമീറ്റർ കാണും.” ജിതിൻ മടിച്ചു നിന്നു. “സൈക്കിളില് വരണ്ട, ഓട്ടോക്ക് വന്നോ. പൈസ ഞാൻ കൊടുത്തോളാം.”
💬 Comments
View all comments