Chapter Title : കോകില മിസ്സ് 6 [കമൽ]
വശപ്പിശക് തോന്നി. അവൾ കരയുന്നത് പോലെ. ഇനി തോന്നൽ മാത്രമാണോ? സംശയനിവാരണം നടത്താൻ അവൻ അവളുടെ അടുത്തേക്ക് ചെന്നു. “അന്ന... ആർ യൂ ഒക്കെ?” അന്ന തലയുയർത്തി. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങി കണ്ണിൽ മഷി പടർന്നിരുന്നു. അവളുടെ ചുണ്ടുകൾ വിതുമ്പി വിറക്കുകയാണ്. “ഹേയ്...എന്താ അന്ന? എന്തു പറ്റി? വൈ ആർ യു ക്രയിങ്?” വീണ്ടും തല താഴ്ത്താൻ തുടങ്ങിയ അന്നയുടെ താടി പിടിച്ചുയർത്തി അവളുടെ മുടിയിൽ തലോടിക്കൊണ്ടു ജിത്തൂ ചോദിച്ചു. അത് കണ്ട് അങ്ങോട്ടേക്ക് വരാൻ ഒരുങ്ങിയ സോണിയെ അവൻ നില്ല് എന്ന് കൈ കൊണ്ട് കാണിച്ചു. “ജിത്തൂ, ഞാൻ കുറച്ചു നേരം ഒറ്റക്കിരിക്കട്ടെ.” “ഹേയ്, തനിക്കെന്തു പറ്റിയെടോ? താൻ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ?” “ഇപ്പൊ എനിക്ക് ഇങ്ങനെ ചെയ്യാനല്ലാതെ വേറൊന്നും തോന്നുന്നില്ല ജിത്തൂ.” “ഇങ്ങനെ കരയാൻ മാത്രം എന്തു പറ്റി അന്ന? നീയെന്നോട് പറ. വെറുതെ ഇരുന്ന് ഇങ്ങനെ കരയാൻ ഒന്നും ഞാൻ സമ്മതിക്കില്ല. നിനക്കെന്ത് തോന്നിയാലും ശെരി, ഇല്ലേലും ശെരി.” “കിരണും ആയിട്ട് വഴക്കിട്ടു.” “നമ്മുടെ ബാച്ചിലെ കിരാണോ? അവനായിട്ട് എന്ത് വഴക്ക്? എന്താ ഉണ്ടായേ?” “അത്... “ അവൾ സോണി ഇരിക്കുന്നിടത്തേക്ക് ഒന്നെത്തി നോക്കി. “അവൻ അവിടിരുന്നോട്ടെ. നമ്മൾ പറയുന്നത് അവൻ കേൾക്കില്ല. നീ പറ.” “അവൻ ഇന്ന് എന്നെ കയറിപ്പിടിച്ചു ജിത്തൂ.” “ആ മൈരൻ എന്ത് ചെയ്തെന്ന്???” ജിതിന്റെ ഉപ്പൂറ്റി മുതൽ വിറഞ്ഞു കയറി. “പൂജക്ക് ഇന്ന് പീരിയഡ്സാ. കിരൺ അവളെ ഇന്ന് ലൈബ്രറിയിലേക്ക് വിളിച്ചപ്പോ അവൾ വരില്ലാന്ന് പറഞ്ഞു. ലൈബ്രറിയിൽ അവൻ കാത്തു നിൽക്കും, ചെന്നില്ലെങ്കിൽ സ്കൂൾ മൊത്തം പറഞ്ഞു
💬 Comments
View all comments