0%

Chapter Title : കോകില മിസ്സ് 6 [കമൽ]

Author : കമൽ Read All Parts 1.3K

നാറ്റിക്കും എന്നവൻ പറഞ്ഞു ഭീഷണിപ്പെടുത്തി. അവൾ എന്റടുക്കൽ വന്ന് കരഞ്ഞു നടന്നതെല്ലാം പറഞ്ഞു. ഞാൻ അവളേം കൂട്ടി ചോദിക്കാൻ ചെന്നപ്പോൾ അവളെ കിട്ടിയില്ലെങ്കിൽ വേണ്ട, നിന്നെയായാലും മതി എന്ന് പറഞ്ഞ്.... അവൻ... എന്നെ....” അവൾ വിതുമ്പിക്കരഞ്ഞു. ജിതിൻ മുഷ്ഠി ചുരുട്ടി കണ്ണടച്ചു നിന്നു. അടിവയറ്റിൽ നിന്നും തുടങ്ങിയ കലിപ്പ് തോണ്ടക്കുഴി വരെയെത്തിയപ്പോൾ അവൻ ഒന്ന് ശ്വാസം അകത്തേക്കെടുത്ത് പുറത്തേക്ക് ഊതി വിട്ടു. കയ്യിന്റെ വിറയൽ മാറിയില്ലെങ്കിലും ചങ്കിന്റെ പെടപ്പ് കുറഞ്ഞില്ലെങ്കിലും തലയിലെ പെരുപ്പ് ഒന്നടങ്ങിയപ്പോൾ അവൻ കണ്ണു തുറന്ന് അന്നയെ നോക്കി. അവൻ തല കുനിച്ച് അന്നയുടെ കാതിൽ സ്വരം താഴ്ത്തി പറഞ്ഞു, “പെണ്ണേ.... നീ എന്റെ ഗേൾഫ്രണ്ട് ഒന്നുമല്ല. നമ്മള് തമ്മിൽ ഒരു ജാക്കി ബന്ധം മാത്രമേ ഉള്ളു.” “ജിതിൻ...” അന്നയുടെ തൊണ്ടയിടറി. “പക്ഷെ....” അവൻ രണ്ടു കയ്യും പാന്റിന്റെ പോക്കറ്റിൽ ഇട്ട് നിവർന്നു നിന്നു. “പക്ഷെ, നീ എന്റെ പെണ്ണാണെന്നു പറയാൻ നീ എന്റെ കാമുകി ആവണമെന്നില്ല.” അന്ന നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ ഒന്നും മനസ്സിലാകാതെ അവനെ നോക്കി. “അന്ന മോളെ... ഇന്നലെ മുതൽ നീ എന്റെ പെണ്ണാ. നിന്നെ ഒരുത്തൻ ഇനി നോക്കണമെങ്കിൽ എന്റെ സമ്മതം വേണം.” “നീ വഴക്കിനൊന്നും പോവല്ലേ ജിത്തൂ...” ഇത് വിട്ടേര്. പ്ലീസ്‌.” “ ഒരു പെണ്ണിന്റെ ഇഷ്ടമില്ലാതെ അവളെ തൊടുന്നവൻ പുഴുവാണ് പെണ്ണേ. ഈ പുഴുശല്യം എങ്ങനെ തീർക്കണം എന്ന് എനിക്കറിയാം. നീ ധൈര്യമായിരി.” അവൻ അവളുടെ കവിളിൽ ഒന്ന് നുള്ളി. അവൾ അവനെ ആധിയോടെ നോക്കിയിരിക്കുമ്പോഴേക്കും അവൻ സോണിയെയും വിളിച്ച് പുറത്തേക്കിറങ്ങിയിരുന്നു. അപ്പോഴും പോക്കറ്റിലിരുന്ന അവന്റെ

💬 Comments

View all comments