0%

Chapter Title : കോകില മിസ്സ് 7 [കമൽ]

Author : കമൽ Read All Parts 981

വാതിൽ തുറന്ന് താഴേക്കിറങ്ങി, പിന്നാലെ ജിതിനും. “കുറച്ചു വെള്ളം താടി, വല്ലാത്ത ദാഹം.” “മം… കാണും കാണും….” മേഴ്‌സി അകത്തു ചെന്ന് ഒരു കുപ്പി തണുത്ത വെള്ളവുമായി തിരികെയെത്തി. അവനാ കുപ്പി വാങ്ങി വെള്ളം മട മടാ കുടിച്ച് തിരിച്ചേല്പിച്ചു. “അപ്പൊ, ഇനി സ്കൂളിൽ വച്ചു കാണാം.” മുൻവാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ജിതിൻ അവളോടായി തിരിഞ്ഞു നോക്കി പറഞ്ഞു. “നിന്ന് കൊഞ്ചാതെ പോ ചെറുക്കാ…. “ മേഴ്സി അവനെ പുറത്തേക്ക് തള്ളി വിട്ടു. ജിതിൻ പുറത്തിറങ്ങി ഗേറ്റ് കടന്ന് സൈക്കിളിന്റെ സ്റ്റാന്റ് തട്ടി തള്ളി പോകൊന്നൊരുങ്ങും മുൻപ് ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി. മേഴ്‌സിയുടെ വീടിന്റെ മുൻവാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. അവൻ ആർഥഗർഭമായി ഒന്ന് ചിരിച്ച് സൈക്കിളിൽ കയറി ചവിട്ടി നീങ്ങി. എന്നാൽ വാതിലിന്റെ മറുപുറം മേഴ്‌സി ആ വാതിലിൽ ചാരി കണ്ണടച്ചു നിൽപ്പുണ്ടായിരുന്നു. അൽപ നേരം അങ്ങിനെ നിന്ന് കണ്ണു തുറന്നപ്പോൾ കൺതടങ്ങളിൽ മിഴിനീർ നിറഞ്ഞ് അവളുടെ കാഴ്ച്ച മങ്ങി.

അടുത്ത ദിവസം, ജിതിൻ സ്കൂളിൽ പോയത് പ്രൈവറ്റ് ബസ്സിലാണ്. ഒരു പുതുമായായിക്കോട്ടെ എന്ന കരുതി. അച്ഛന്റെ കയ്യിൽ നിന്ന് അമ്പത് രൂപ വാങ്ങി. എത്ര നാളായി ഒരു ബസ്സ് യാത്ര നടത്തിയിട്ട്? അതുമല്ല, ഇനി ഓരോരുത്തന്മാർ സൈക്കിൾ കട്ടുകൊണ്ട് പോയി , അതന്വേഷിച്ചു പുറകെ പോയി, അതിന്റെ പേരിൽ അടിയുണ്ടാക്കി, വെറുതെ എന്തിനാ.അല്ല എല്ലാം പ്രതീക്ഷിച്ചു വേണമല്ലോ പോവാൻ?, തിരക്കുള്ള ബസ്സ് ആയിരുന്നെങ്കിലും ബസ്സിലെ ജാക്കി അവന് പണ്ടേ ഹറാമാണ്. സ്കൂൾ കവാടം കടന്ന് അകത്തേക്ക് നടക്കുമ്പോൾ ജിതിന്റെ ഉള്ളിൽ ഒരു നൂറ് സംശയങ്ങളും

💬 Comments

View all comments