Chapter Title : കോകില മിസ്സ് 8 [കമൽ]
ചോദിക്കരുത്. പക്ഷെ, അതാലോചിക്കുമ്പോൾ എനിക്ക്... എനിക്കെന്നെത്തന്നെ നഷ്ടമാവുന്ന പോലെ." കോകില വിതുമ്പി. അതു കണ്ട് ജിതിന്റെയുള്ളിലെ ആ പഴയ പതിനെട്ടുകാരൻ കണ്ണീർ വാർത്തു. "ഒരിക്കലും നിറഞ്ഞു കാണാൻ ആഗ്രഹിക്കാത്ത കണ്ണുകളാണ് ഈ നിറഞ്ഞു നിൽക്കുന്നത്. ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയാണ് മുന്നിലും. തന്നോട് എന്തു പറയണം എന്നെനിക്കറിയില്ല. ഞാൻ... ഇങ്ങനെയൊക്കെ ആയി മാറിയത്... അതിനൊരു കാരണമുണ്ട്." ജിതിൻ വിശദീകരിക്കാൻ തുനിഞ്ഞു. "ഞാൻ ഒരിക്കലും കരഞ്ഞു കാണാൻ നീ ആഗ്രഹിച്ചിട്ടെല്ലെങ്കിൽ, കേട്ടോളു. നിന്റെ ആ കാരണം എന്തു തന്നെയായാലും, അത് മൂലമാണ് ഞാൻ കരയുന്നത്. നിനക്ക് ന്യായമെന്ന് തോന്നുന്ന ആ കാരണം എന്നെ വേദനിപ്പിച്ചിട്ടെ ഉള്ളൂ ജിതിൻ.... ദേ, ഇപ്പോൾ പോലും." അവൾ വിങ്ങിപ്പൊട്ടി. കരയരുത് എന്ന് കരുതി പിടിച്ചു നിന്നിട്ടും അവന്റെ നിറഞ്ഞു തുടങ്ങിയ കണ്ണുകൾ അവൾ ശ്രദ്ധിക്കാതിരിക്കാൻ അവൻ തല ചരിച്ച് അവളിൽ നിന്നും നോട്ടമകറ്റി, കൃഷ്ണമണികൾ ചലിപ്പിച്ചു, ഊറി വന്ന നീര് വറ്റും വരെ. "വിദ്യ എന്നോട് ഒരുപാട് പറഞ്ഞതാ, നിന്നെ ഇനി കണ്ടു സംസാരിക്കരുത്, ഒരു ടീച്ചറാണ്, ആ അകലം എപ്പോഴും വേണം എന്നൊക്കെ. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്, വിദ്യ പറഞ്ഞത് നേരാണെന്നും അങ്ങിനെ തന്നെയാണ് ചെയ്യേണ്ടതെന്നും. പക്ഷെ... പക്ഷെ എനിക്ക് പറ്റണില്ല ജിത്തൂ, നിന്നെപ്പോലെ, എന്നെ ഇത്ര അടുത്തറിഞ്ഞ ആരെയും എനിക്കറിയില്ല." അവൾ കർച്ചീഫ് എടുത്തു മൂക്ക് തുടച്ചു. ജിത്തു ആകെ വട്ടുപിടിച്ച അവസ്ഥയിലായിരുന്നു. അവർ തമ്മിലുള്ള സംസാരത്തിന്റെ ദിശ മാറിയ നിമിഷം മുതൽ അവളോട് താൻ ഏറ്റു പറയാൻ മാറ്റി വച്ചിരുന്നതിന്റെ ബാക്കി പറഞ്ഞു തീർക്കാൻ മനസ്സിൽ കരുതിയിരുന്നതാണ്. പക്ഷെ,
💬 Comments
View all comments