Chapter Title : കോകില മിസ്സ് 8 [കമൽ]
അവളുടെ മാനസികാവസ്ഥ കണക്കിലെടുക്കാതെ, വേണ്ട. അവൾ ഇപ്പൊത്തന്നെ ആവശ്യത്തിന് മാനസിക സമ്മർദത്തിലാണ്. ഇനിയും താൻ പ്രഷർ കയറ്റിയാൽ, അവൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. കോകില കർച്ചീഫ് കൊണ്ട് കണ്ണു നീരൊപ്പി, മുഖക്കുരു മാഞ്ഞു തുടങ്ങിയ ചെങ്കവിൾ തുടച്ച്, കർച്ചീഫ് നാലായി മടക്കി, കയ്യിൽ തന്നെ ചുരുട്ടിപ്പിടിച്ചു. അവൾ തോളിൽ തൂക്കിയിരുന്ന ഹാൻഡ് ബാഗ് തുറന്ന്, അതിൽ കയ്യിട്ട് ഒരു ഡയറി പുറത്തെടുത്തു. അത് ജിതുവിനെ ഏൽപിച്ചു കൊണ്ട് അവൾ തുടർന്നു. "ഡയറി എഴുതി എനിക്ക് പരിചയമില്ല. ഞാൻ ജീവിതത്തിൽ ഒരിക്കലും ഇതിന് മുൻപ് ഒരു ഡയറി എഴുതിയിട്ടില്ല ജിത്തു. അതിന്റെ ആവശ്യമെന്താണെന്നോ, എന്തിനു വേണ്ടിയാണ് ആളുകൾ ഡയറി എഴുതുന്നതെന്നോ എനിക്കറിയില്ല. എന്നാൽ ആദ്യമായി ഈ സ്കൂളിൽ വന്നത് മുതലുള്ളതെല്ലാം ഞാനിതിൽ കുറിച്ചു വച്ചിട്ടുണ്ട്. എനിക്ക് സങ്കടം വരുമ്പോഴും, സന്തോഷം തോന്നുമ്പോഴും ഈ ഡയറിയായിരുന്നു എനിക്ക് കൂട്ട്. നിന്നെ അടുത്തറിയുന്നത് വരെ." ജിതിൻ ആ ഡയറി വാങ്ങി അതിന്റെ പുറംചട്ട നോക്കി. തന്റെ ഡയറിയുടെ അതേ വലുപ്പത്തിലും രൂപ സാദൃശ്യത്തിലും ഉള്ള ഡയറി. തന്റെയീ രണ്ടാം യാത്രക്ക് തൊട്ടു മുൻപുള്ള രാത്രി അവനോർമ്മ വന്നു. ആ ഫ്ലാറ്റ് മുറിയിൽ , തനിച്ചിരുന്നപ്പോൾ ഏകാന്തത മറക്കാൻ, കോകിലയുമായി ചിലവിട്ട നാളുകളിലെ മധുര നിമിഷങ്ങൾ ഓർത്തെടുത്തു തന്റെ ഹൃദയത്തിന്റെ വേദന മറക്കാൻ, അവൻ അവസാനമായി ആ ഡയറിയുമായി സമയം ചിലവിട്ട ആ രാത്രി. ആ ഡയറിയെ താൻ മറന്നിരുന്നു. അത് തുറക്കുമ്പോൾ പുറത്തു വന്ന ഡയറിത്താളുകളിലെ പഴകിയ മണം അവൻ മറന്നിരുന്നു. ഇന്നീ ഡയറി കയ്യിലിരിക്കുമ്പോൾ ആ പഴയ മണം
💬 Comments
View all comments