0%

Chapter Title : കോകില മിസ്സ് 8 [കമൽ]

Author : കമൽ Read All Parts 774

തന്നെ തേടിയെത്തിയിരിക്കുന്നു. എന്നാൽ, എന്തു കൊണ്ടാണ് ആഹ്ലാദത്തിനു പകരം തന്റെ ഉള്ളിൽ വേദന നിറയുന്നത്? ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന അതേ വികാരം തന്റെ മുഖത്തു പ്രതിഫലിക്കുന്നുണ്ടോ? അവനാ ഡയറി തുറന്നു നോക്കി. ആദ്യത്തെ ചില പേജുകൾ ശൂന്യമാണ്. പിന്നെപ്പിന്നെ മറിച്ച താളുകളിൽ അക്ഷരങ്ങൾ കണ്ടു തുടങ്ങി. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു... 'എന്റെ വേദനകളെ മറക്കാൻ, എന്നോ അവസാനിപ്പിക്കാൻ വച്ചിരുന്ന ഈ ജീവിതത്തിൽ, എന്റെ ലക്ഷ്യം കാട്ടിത്തരാൻ നീ എനിക്ക് നേടിത്തന്നതാണ് ഈ പുതിയ ജോലി. എപ്പോഴത്തെയും പോലെ, എന്റെ കൂടെ നീ കാണണേ എന്റെ ദേവീ....' ആദ്യ പേജിൽ അത്ര മാത്രം. അവൻ താളുകൾ മറിച്ച് വായന തുടർന്നു. 'കുറച്ചു നാളുകളായി എഴുതാൻ കഴിഞ്ഞില്ല. ഇതിനോടകം എന്തെല്ലാം സംഭവിച്ചു? നേതാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. ഞാനിന്നവിടെ കെമിസ്ട്രി ടീച്ചറാണ്. നല്ല വലിയ സ്കൂൾ. എങ്കിലും കുട്ടികൾ എല്ലാം തല തെറിച്ചവരാ. ഇന്നും കരയേണ്ടി വന്നു നിക്ക്. ഞാൻ അമ്മയെ ഓർത്തു പോയി. അപ്പയെ ഓർത്തു പോയി. സങ്കടപ്പെട്ടിരുന്നപ്പോൾ വിദ്യ എന്നെ സമാധാനിപ്പിച്ചു. ആളുകളെ സമാധാനിപ്പിക്കാൻ ചിലർക്ക് നല്ല കഴിവുണ്ട്. ഞാനതിൽ പിന്നോട്ടാ. പക്ഷെ നിക്ക് അതിൽ പരാതിയില്ല. ഇപ്പൊ ഞാൻ തളർന്നാൽ പിന്നെ ജീവിത കാലം മുഴുവൻ അങ്ങിനെയായിരിക്കും എന്നാ വിദ്യ പറയണേ. ചിലപ്പോൾ ശെരിയായിരിക്കും....' പിന്നെയുള്ള മൂന്ന് നാല് പേജികളിൽ ഒന്നുമില്ല. പേജുകൾ മറിച്ചു വിട്ടപ്പോൾ അടുത്ത പേജിൽ വീണ്ടു എന്തോ എഴുതിയിരിക്കുന്നു. 'ഇന്നും അവൻ പതിവ് പോലെ നോട്ടീസ് ബോർഡിന് മുൻപിൽ കാത്തു നിൽപ്പുണ്ടായിരുന്നു. അവൻ കാത്തു നിന്നത് എന്നെയാണോ? അറിയില്ല. പക്ഷേ,

💬 Comments

View all comments