0%

Chapter Title : കോകില മിസ്സ് 8 [കമൽ]

Author : കമൽ Read All Parts 775

അവന്റെ കണ്ണുകൾ മറ്റു കുട്ടികളുടേത് പോലെയല്ല. ആ കണ്ണുകളിൽ എന്തോ ഒരു തിളക്കം ഞാൻ കണ്ടു. ചിലപ്പോൾ തോന്നലാവാം. അവൻ മറ്റു കുട്ടികളെ പോലെയല്ലല്ലോ? എന്നാലും, അവരെയൊക്കെ പോലെ തന്നെ അവനെയും ഇഷ്ടപ്പെടാനെ എനിക്ക് പറ്റൂ. എനിക്കിനിയും അറിയാത്ത കാര്യം... അവനെന്തിനായിരിക്കും ദിവസവും എന്റെ പിരിയടിൽ ആ റോസാ പൂവ് മേശപ്പുറത്ത് വക്കുന്നത്? ഇല്ല, വിദ്യ പറഞ്ഞത് പോലെ ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതാ. ഉറക്കം വരുന്നു. കിടക്കട്ടെ...' അവന്റെ ഉള്ളം തുടിച്ചു തുടങ്ങി. ജിജ്ഞാസ അടക്കാനാവാതെ അവൻ പിന്നെയും പിന്നെയും താളുകൾ മറച്ചു വായിച്ചു കൊണ്ടിരുന്നു. പിന്നീടുള്ള എല്ലാ പേജുകളിലും അവൾ അന്നന്നത്തെ അനുഭവങ്ങൾ കുറിച്ചിട്ടുണ്ട്. എല്ലാ പേജുകളിലും അവനുണ്ടായിരുന്നു. എന്തിന് ഞായറാഴ്ച ദിവസങ്ങളിൽ പോലും. അവന്റെ പേരൊഴികെ. അവളുടെ ചിരിയും കണ്ണുനീരും എല്ലാം ആ അക്ഷരങ്ങളിലൂടെ അവനറിഞ്ഞു. അവസാനം തലേ ദിവസത്തെ പേജെത്തി 'അവനോടെന്തു പറയണം എന്നെനിക്കറിയില്ല. ഞാൻ പോകുന്നത് അവന് വിഷമമാവും. എനിക്കറിയാം. പക്ഷെ, കഴിഞ്ഞ കുറച്ചു നാളുകൾ, ആ നാളുകളിൽ ഞാനനുഭവിച്ച വേദനയിലും സന്തോഷത്തിലും അറിഞ്ഞോ അറിയാതെയോ നിനക്കും പങ്കുണ്ട് ജിത്തൂ. ഇനി 5 ദിനങ്ങൾ മാത്രം. അതു കൂടി കഴിഞ്ഞാൽ, ഇനി തമ്മിൽ കാണുവാൻ കഴിയുമോ എന്നെനിക്കറിയില്ല. എന്ത് തന്നെയായാലും, ഈ കഴിഞ്ഞ നാളുകളിൽ എനിക്ക് ഒരു പിടി നല്ല ഓർമ്മകൾ നീ തന്നു. അതിന് നന്ദി.' അവൻ വിറയ്ക്കുന്ന കൈകളോടെ ഡയറി അടച്ചു വെച്ചു. മനസ്സ് വീണ്ടും ശൂന്യതയെ വിളിച്ചു വരുത്തുന്നു. "ഞാൻ നിന്നോട് പറയാൻ ബാക്കി വച്ചതെല്ലാം ഇതിലുണ്ട്. ഇത് നിനക്ക് തന്നിട്ട് പോണം എന്ന്

💬 Comments

View all comments