0%

Chapter Title : കോകില മിസ്സ് 8 [കമൽ]

Author : കമൽ Read All Parts 777

നടന്ന് അവൻ സ്റ്റാന്റിട്ട് വച്ചിരുന്ന സൈക്കിളിനടുത്തെത്തിയപ്പോൾ കോകില അവനോടായി പറഞ്ഞു. അവൻ ഇല്ലാ എന്ന് ചിരിച്ചു കൊണ്ട് തലയാട്ടി. "പിന്നെ... പിന്നെ, നീ എന്നെ നീ, താൻ, എഡോ എന്നൊക്കെ അപ്പൊ വിളിച്ചപ്പോ ഞാൻ വിളി കേട്ടു. ഞാൻ അങ്ങനെ ഒരു മാനസിക അവസ്ഥയിലായിരുന്നത് കൊണ്ടാ. ഇനി വേണ്ട. അതൊഴിവാക്കണം കേട്ടല്ലോ?" അതിനും അവൻ ചിരിച്ചതെയുള്ളൂ. ഇല്ല. ഇനി വിളിക്കില്ല കോകില..., ഇനി ഒന്നിനുമില്ല. അവൻ മനസ്സ് കൊണ്ട് മറുപടി കൊടുത്തു. "മം.... ബൈ..." അവൾ കയ്യുയർത്തി. "ഗുഡ്ബൈ..." അവന്റെ സ്വരം പതിവിലും ശാന്തമാണെന്ന് അവൾ തിരിച്ചറിഞ്ഞു. രണ്ടു പേർക്കിടയിലും എന്തോ ഒരു ടെൻഷൻ നിറഞ്ഞു നിൽക്കുന്നത് അവരിരുവരും അറിയുന്നുണ്ട്. എന്നാൽ പരസ്പരം നോക്കുമ്പോൾ, മനസ്സിൽ തുടങ്ങുന്ന ചിന്തകൾ പൂർത്തിയാക്കാനാവാതെ അവർ കുഴങ്ങി. ജിത്തു അവളെ നോക്കി ഒന്നു കൂടെ പുഞ്ചിരിച്ചു. അവൻ തല തിരിച്ച് സൈക്കിളിൽ കയറി പതിയെ ചവുട്ടി നീങ്ങി. പോകുന്ന വഴിക്ക് വല്ല വണ്ടിയും തട്ടി കാഞ്ഞു പോയാൽ മതിയെന്ന് അവൻ അതിയായി ആഗ്രഹിച്ചു. വീട്ടിൽ കയറിച്ചെന്ന ഉടൻ, അംബികാമ്മയോട് ഒരക്ഷരം മിണ്ടാതെ അവൻ മുകളിൽ കയറിപ്പോയി വാതിലടച്ചു. ബാഗ് മുറിയുടെ ഒരു മൂലക്ക് വലിച്ചെറിഞ്ഞ് തുണി പോലും മാറാതെ അവൻ കിടക്കയിലേക്ക് മലർന്നു വീണു. അവന്റെ മനസ്സ് അവളിലേക്കും അല്പം മുൻപ് കഴിഞ്ഞ സംഭവങ്ങളിലേക്കും ചെന്നെത്തി. ഹാവൂ... അങ്ങനെ, അതു കഴിഞ്ഞു. ഇനി കോകില അതാണ്, ഇതാണ് എന്ന് പറഞ്ഞു നടക്കണ്ടല്ലോ? അല്ലേലും അങ്ങനെ എന്തെങ്കിലും തോന്നാൻ മാത്രം അവൾ തനിക്ക് എന്തു ചെയ്തു തന്നു? അവൾക്ക് വേണ്ട. പിന്നെ ഞാനെന്തിനാ

💬 Comments

View all comments