Chapter Title : കോകില മിസ്സ് 8 [കമൽ]
വെറുതെ... ഞാനൊരു വിഡ്ഢി തന്നെ. വിഡ്ഢിക്കൂശ്മാണ്ടം. അവൻ സ്വയം മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലും അവൻ പോലുമറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹേയ്, ഒരു പെണ്ണ് കാരണം ഞാൻ കരയാൻ പാടില്ല. അത് മനസ്സിൽ കുറിച്ചിട്ട പോളിസിയാ. ശേ.... കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഈ ഘനം ഒന്നിറക്കി വെക്കാൻ..., ഒരു വട്ടം കണ്ണു തുടച്ചിട്ടും കണ്ണീർ നിൽക്കുന്നില്ലെന്നു കണ്ട് അവൻ തുണിയെല്ലാം ഊരിയെറിഞ്ഞ് നേരെ ബാത്റൂമിൽ കയറി ഷവർ തുറന്ന് നൂല് പോൽ പൊഴുയുന്ന ജലധരക്ക് കീഴെ ചുവരിൽ കൈ താങ്ങി നിന്നു. തല വഴി വെള്ളം വീഴുമ്പോഴും കവിളിൽ നിന്നും കണ്ണീരിന്റെ ചൂട് മാത്രം മാറിയില്ല. "എന്താ സാറേ, ഇന്നും ആരെങ്കിലുമായി അടിയുണ്ടാക്കിയോ?" രാത്രി കിടക്കുന്നതിന് മുൻപ് അവന്റെ മുറിക്കകത്തേക്ക് കയറിച്ചെന്ന പ്രഭാകരൻ മുരടൻ ശബ്ദത്തിൽ ചോദിച്ചു. "ഇല്ലച്ഛാ... അങ്ങനെയൊന്നുമില്ല." ജിത്തു കിടക്കയിൽ എണീറ്റിരുന്ന് അച്ഛന്റെ മുൻപിൽ മര്യാദ കളിച്ചു. "നിന്റെ മുഖം വാടിയാൽ പെട്ടെന്ന് മനസ്സിലാക്കുന്ന ഒരു മെഷീൻ താഴെയുണ്ട്. പറഞ്ഞേക്കാം. അവൾ പറഞ്ഞു വിട്ടതാ എന്നെ, പോന്നുമോന് എന്തോ പറ്റി, ചെന്ന് ചോദിക്കാൻ. എന്താ... എന്നോട് പറയാൻ പറ്റാത്ത വല്ലതുമാണോ?" "ഹേയ്, അച്ഛനോട് പറയാൻ പറ്റാത്ത എന്ത് കാര്യം? ഇതൊക്കെ സ്ഥിരം നമ്പരല്ലേ അച്ഛാ? ലൈൻ ഒന്ന് മാറ്റിപ്പിടിച്ചൂടെ?" "ഹ ഹ ഹ. എടാ മോനെ, ഒരു പ്രായമായാൽ കുട്ടികളെ അച്ഛാ എന്ന് വിളിക്കണം എന്നാ ചൊല്ല്. നിന്നോട് സംസാരിക്കാൻ ഇതിലും നല്ല തുടക്കമുണ്ടോ?" "ഞാൻ ചുമ്മാ പറഞ്ഞതാ അച്ഛാ. എനിക്ക് കുഴപ്പമൊന്നും ഇല്ലന്ന് അമ്മയോട് പറഞ്ഞേക്ക്." "അങ്ങനെ നീയെന്നെ ഒഴിവാക്കല്ലേ ജിത്തൂ,
💬 Comments
View all comments