0%

Chapter Title : കോകില മിസ്സ് 8 [കമൽ]

Author : കമൽ Read All Parts 779

ഇപ്പൊ ഞാൻ വന്നതെ, 'അമ്മ പറഞ്ഞത് കൊണ്ട് മാത്രമല്ല. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ. പറ, ആരാ ആ പെണ്ണ്?" "ഏത് പെണ്ണ്?" ജിതിൻ അല്പം ഭയത്തോടെ ഇരുന്നു. ഫാദർ എങ്ങിനെ മനസ്സിലാക്കി എന്നവൻ ചിന്തിച്ചു. "എടാ, നിന്റെയീ പ്രായം കഴിഞ്ഞാ ഞാനും വന്നത്. എന്നോട് വേണോ ജിത്തൂ? നീ പറ, എന്തുണ്ടായി? അവളുടെ പേരും നാളും ഒന്നും എനിക്കറിയണ്ട. പക്ഷെ, നീ ഇങ്ങനെയിരിക്കാൻ ഞാൻ സമ്മതിക്കില്ല. നീ പറ." "അത്... അച്ഛാ, ഒരു ബ്രേക്ക് അപ്. ഞാൻ അതിന്റെ ഒരു മൂഡോഫിലാ. സത്യം പറഞ്ഞാൽ ഞാനത് മറന്നു തുടങ്ങുവാരുന്നു. പിന്നെ ഇപ്പൊ അച്ഛൻ ചോദിച്ചത് കൊണ്ട് മാത്രം പറയുന്നതാ. ഇപ്പൊ ഞാൻ ഒക്കെയാ." "അതേ. നീ ഒക്കെയാ. അത് നിന്റെ മുഖത്തു കാണാനുണ്ട്." ജിതിൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. "അയ്യേ... ടാ... നീ കരയാണോ? അയ്യയ്യേ... സിംഗക്കുട്ടി കരയാനോ?" പ്രഭാകരൻ അവന്റെ അടുത്തേക്ക് കയറിയിരുന്നു. "അത്ര അസ്ഥിക്ക് പിടിച്ച പ്രേമമായിരുന്നോ? അതേതടാ നിനക്ക് ഓർത്തു കരയാൻ മാത്രമുള്ള പെണ്ണ്? ഏ?" "ഹേയ്, ഇല്ലച്ഛാ... ഞാൻ കരഞ്ഞതൊന്നുമല്ല. ഉറക്കം വന്നിട്ടാ." "ജിത്തൂ. നിന്നോട് പ്രേമിക്കാൻ പോവരുത് എന്ന് അച്ഛൻ പറഞ്ഞോ? ഇല്ലല്ലോ? നിന്റെ ഈ പ്രായത്തിൽ ഇതൊക്കെ വേണം. ആദ്യം നീ കണ്ണു തുടക്ക്. മം..." ജിത്തു കണ്ണു രണ്ടും തിരുമ്മി കൈ കെട്ടിയിരുന്നു. "മോനെ, നിന്റെ ഈ പ്രായത്തിൽ ഇതൊക്കെ പറഞ്ഞിട്ടുള്ളതാ. ഞാനും പണ്ട് കൊറേ പ്രേമിച്ചു നടന്നിട്ടുണ്ട്. ഏതാണ്ട് നിന്റെ പ്രായത്തിൽ. അതിന് മുൻപും."പ്രഭാകരൻ ഒരു ചെറിയ ചിരി ചിരിച്ചു.

💬 Comments

View all comments