0%

Chapter Title : കോകില മിസ്സ് 8 [കമൽ]

Author : കമൽ Read All Parts 758

തേച്ചു വടിപോലാക്കിയ കസവു സെറ്റ് . കാറ്റ് വീശുന്നില്ല എങ്കിലും നിതംബം മറയ്ക്കുന്ന, കുളിപ്പിന്നിയ എന്നാൽ നനവ് തട്ടാത്ത ചെമ്പൻ മുടിയിഴകൾ കാറ്റേറ്റിട്ടെന്നവണ്ണം പാറിക്കളിക്കുന്നു. ഉയർന്നു വളഞ്ഞ പുരികങ്ങൾ, അതിനു താഴെ വാലിട്ടു കരിയെഴുതിയ നീണ്ട കണ്ണുകൾ. നീണ്ട നാസികയിൽ തിളങ്ങുന്ന ചുവന്ന മൂക്കുത്തി. ചെമ്പവിഴം തോൽക്കുന്ന,മുറുക്കിച്ചുവന്ന നനവുള്ള അധരങ്ങൾ. അവയകത്തി ചിരിക്കുമ്പോൾ കാണുന്ന വെളുത്ത ചെമ്പകപ്പൂ പോലുള്ള പല്ലുകൾ. ചുണ്ടിനു കീഴെ വലതു വശത്ത് അവളുടെ അഴകിന് മാറ്റു കൂട്ടുന്ന കറുത്ത മറുക്. മറയ്ക്കാത്ത, നഗ്നമായ അണിവയർ അവളുടെ വെള്ളാരം കൽ ശിൽപസമാനമായ ഉടലഴകിനെ എടുത്തു കാട്ടി. മുണ്ടിന്റെ തൊട്ടു മുകളിൽ ഭംഗിയുള്ള ചെറിയ പൊക്കിൾ ചുഴി. വീതിയേറിയ അരക്കെട്ടിലൂടെ ഒരു സ്വർണ്ണ അരഞ്ഞാണം ഞാന്നു കിടപ്പുണ്ട്. കൈകൾ രണ്ടിലും നിറയെ സ്വർണ്ണ വളകൾ. കാതിൽ സ്വർണ്ണ ജിമിക്കിയുള്ള സ്വർണ്ണ ലോലാക്ക്. കഴുത്തിൽ വീതിയുള്ള കാശുമാല. കാലുകൾ രണ്ടിലും പാദങ്ങളെ ചുംബിച്ചുറങ്ങുന്ന സ്വർണ്ണ പാദസരം. അവൾ ചുരത്തിയ പ്രഭയിൽ അവൻ അലിഞ്ഞു പോകുമോ എന്നവൻ ഭയപ്പെട്ടു. അവന്റെ മനസ്സിലെ വ്യാകുലതകളെയും ദുഃഖ ഭാരങ്ങളെയും ചേർത്തു കെട്ടിയിരുന്ന ചരട് വലിച്ചു പൊട്ടിക്കാൻ പ്രേരിപ്പിക്കുന്ന ദേവീ രൂപം. തനിക്കുള്ളത്, തനിക്ക് മാത്രം സ്വന്തം എന്ന് രാപകൽ വ്യത്യാസമില്ലാതെ ഓരോ നിമിഷവും, ശ്വസിക്കുന്ന ഓരോ അണുവിലും വിശ്വസിച്ചിരുന്ന തന്റെ പെണ്ണ്. എന്നാൽ ഇതൊക്കെ എന്തിന്? നീയെന്നെ അവഗണിക്കുകയല്ലേ കോകില? ചോദിക്കാൻ ആഗ്രഹിച്ചെങ്കിലും അവനതിനു സാധിക്കുന്നില്ല. എന്നാൽ, ആ ദിവ്യപ്രഭ കെടുത്തിക്കൊണ്ട് അവളുടെ ചൊടിയിലെ ചിരി മാഞ്ഞു. അവളുടെ കണ്ണുകൾ ഈറനണിയുന്നത് കണ്ട് അവന്റെ ഉള്ളിൽ മുള്ളു തറയുന്ന വേദന അനുഭവപ്പെട്ടു.

💬 Comments

View all comments