0%

Chapter Title : കോകില മിസ്സ് 8 [കമൽ]

Author : കമൽ Read All Parts 784

അല്ല ജിതിൻ, ഞാൻ... നമ്മൾ ഒരുമിച്ച്... സമയം ചിലവഴിക്കുന്ന കാര്യം ആലോചിച്ചപ്പോൾ, ടെൻഷൻ കയറിയിട്ട്... ഞാൻ..." അവൾ വാക്കുകൾ വിഴുങ്ങി. "സാംസന്റെ കഥ കേട്ടിട്ടുണ്ടോ അന്നാ?" "ഏ... ആര്?" അന്ന മനസ്സിലാവാത്ത പോലെ അവനെ നോക്കി. "സാംസൺ. നിങ്ങടെ ബൈബിളിൽ ഒക്കെ പറയുന്നുണ്ടല്ലോ ഒരു കഥ? അതീവ ബാലവാനായ, ഒരു അങ്കക്കാളയെ ഒറ്റക്കൈ കൊണ്ട് അടിച്ചു കൊല്ലാൻ തക്ക ശേഷിയുള്ള സാംസൺ? കേട്ടിട്ടുണ്ടോ?" "ആ... എ.. എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കണേ?" "സംസാന്റെ കരുത്തിന്റെ രഹസ്യം അവന്റെ നീണ്ട മുടിയായിരുന്നു. നാട്ടിലെ ഭരണാധികാരികൾ അവന്റെ കരുത്തിനെ ഭയന്ന്, അവനെ ചതിയിൽ പെടുത്താൻ ഒരാളെ കാശു കൊടുത്തു നിയമിച്ചു. ആരാണെന്നു ഞാൻ പറയണ്ടല്ലോ?" പേടി കാരണം അന്നയുടെ പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങി. അവളുടെ മൂക്കിനുള്ളിൽ ചോര മണം നിറയുന്നത് പോലെ ഒരു തോന്നൽ. "അവന്റെ ഭാര്യ. ഒരു പെണ്ണ്. ചരിത്രത്തിൽ അത് പോലെ ഒരുപാട് കഥകളുണ്ട്. പക്ഷെ എന്റെ ഫേവറിറ്റ് ഈ പറഞ്ഞ കഥയാ. കാരണം..." അവൻ പറഞ്ഞു കൊണ്ട് അന്നയെ പിടിച്ചു നിർത്തി. അവളുടെ വിളറി വെളുത്ത മുഖത്തേക്ക് നോക്കി ഒന്നും സംഭവിക്കാത്ത പോലെയവൻ പറഞ്ഞു. "കണ്ണു രണ്ടും കുത്തിയെടുത്ത് കാഴ്ച്ച നഷ്ടപ്പെടുത്തിയിട്ടും, അവസാനം മരിക്കുന്നതിന് മുൻപ്, തന്നെ കെട്ടിയിട്ടിരുന്ന തൂണുകളിൽ ചങ്ങല കൂട്ടി ഒരു വലിയുണ്ട് സാംസൺ. തന്നെ തകർക്കാൻ ആഗ്രഹിച്ചിരുന്ന കള്ളക്കൂട്ടങ്ങളെ എല്ലാം, മുച്ചൂടും മുടിപ്പിച്ചാ അവൻ മോളിലോട്ട് പോയത്. പ്രതികാരവുമായി, പ്രായശ്ചിത്തവുമായി. കലക്കീല്ലേ?" "ജിത്തൂ... ഞാൻ... അവർ.... അവൻ... എന്നെ...." അന്ന കരയാൻ ഭാവിച്ചു. "വേണ്ട അന്നാ... ഇനിയും വേണ്ട. മുൻപ്

💬 Comments

View all comments