Chapter Title : കോകില മിസ്സ് 8 [കമൽ]
ഇതുപോലൊരു കളി ഞാനും കളിച്ചതല്ലേ? ഒരുമാതിരി മരുഭൂമിയിലേക്ക് മണൽ കയറ്റിവിടുന്ന ഏർപ്പാടായിപ്പോയി. ആ, സാരമില്ല. താൻ പൊയ്ക്കോ. താൻ ഇനി ഇടപെടണ്ട. ഇത് തീർക്കേണ്ടത് എങ്ങിനാണെന്ന് എനിക്കറിയാം.എവിടേക്കാ എന്നെ കൊണ്ട് ചെല്ലാൻ പറഞ്ഞത്? പറ ..." "ലൈ... ലൈബ്രറി..." "മം... അപ്പൊ ശെരി.... മോളൂട്ടി ചെല്ല്... ആ... വണ്ടി പോട്ടേ...." അവളെ നോക്കി കൈയ്യാട്ടിക്കൊണ്ടു ജിതിൻ ചിരിച്ചു നിന്നു. പാവാട കൂട്ടിപ്പിടിച്ചു വിറക്കുന്ന കാൽവയ്പ്പുകളോടെ നടന്നകലുമ്പോളും അവൾ തിരിഞ്ഞു നോക്കിയില്ല. അവസനം കണ്ട അവന്റെ മുഖത്തെ ഇരുട്ടു നിറഞ്ഞ ആ ചിരി അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ജിതിൻ പടിയിറങ്ങി നടന്നു ചെന്ന് ലൈബ്രറിക്ക് മുന്പിലെത്തി നിന്നു. വാതിൽ അടഞ്ഞു കിടക്കുകയാണ്. മുട്ടി നോക്കണോ? അതോ തള്ളിത്തുറക്കണോ? അവൻ കൂടുതൽ ചിന്തിക്കാതെ ആ വാതിൽ മെല്ലെ തുറന്നു. ജാഗരൂകനായി അകത്തു കയറി. ഇവന്മാർ ഇത്ര മിടുക്കന്മാരാണോ? ഉള്ളിൽ ആളുള്ള പോലെ തോന്നുകയെ ഇല്ല. ഇടതു വശത്തെ ബുക് റാക്ക് കഴിഞ്ഞ് ഒരടി കൂടി മുൻപോട്ട് വച്ചതും, അവന്റെ ഇടതു കരണത്ത് കിട്ടി ഒരിടി. ആ ഇടി പ്രതീക്ഷിച്ചിട്ടെന്ന വണ്ണം ഇടിയുടെ ആക്കത്തിനൊപ്പം അവൻ ഇടത്തോട്ട് ഒന്ന് ചരിഞ്ഞു ചാടി. ഇടിയുടെ മുഴുവൻ ശക്തിയും തന്റെ മുഖത്തു പതിയാതിരിക്കാൻ കാൽച്ചുവട് കൊണ്ട് അവൻ കണക്കു കൂട്ടി വച്ചിരുന്ന നീക്കം. "ഹോ, എന്തൊരിടിയാ ഫൈസലെ? എന്റെ കവിളിപ്പോ പറിഞ്ഞു പോയേനെ." ഓങ്ങിയിടിച്ച കയ്യിലെ മുഷ്ഠി തുറക്കാതെ കയ്യും നീട്ടിപ്പിടിച്ചു നിൽക്കുന്ന ഫൈസലിനെ കണ്ട് ജിതിൻ പറഞ്ഞു. "നീ കരോട്ടയായിരുന്നോ? എപ്പോ പഠിച്ചു ഇതെല്ലാം? കരോട്ടയിൽ ഒളിപ്പോരുണ്ടോ? എന്തായാലും കൊള്ളാം. നിന്റെ കയ്യിൽ
💬 Comments
View all comments