Chapter Title : കോകില മിസ്സ് 8 [കമൽ]
ജിതിൻ ഇൻ ചെയ്തിരുന്ന ഷർട്ട് വലിച്ചു പുറത്തിട്ട്, ഷർട്ടിന്റെ ബട്ടൻ ഓരോന്നായി അഴിച്ചു തുടങ്ങി. "എന്ത് തയ്യാറെടുക്കാൻ ജിതിനേ... വേഗം ഞാൻ പറഞ്ഞ... കാര്യം...... ചെ... യ്...." ജിതിൻ അതിനോടകം തന്റെ ഷർട്ട് ഊരിമാറ്റിയിരുന്നു. പത്തടി അകലത്തിൽ ജിതിന്റെ അതികായ രൂപം കണ്ട് ഫൈസലിന്റെ മുഖത്തെ ചിരി മാഞ്ഞു. അവന്റെ വിരിഞ്ഞ നെഞ്ചും, വയറിലെയും കൈകളിലെയും ഞരമ്പ് പൊങ്ങിയ ഉറച്ച പേശികളും കണ്ട് നിഖിലും കിരണും ഒരു ഞെട്ടലോടെ പുറകിലേക്ക് രണ്ടടി വച്ചു. ജിതിൻ ഷർട്ട് താഴെയിട്ട് കൈ രണ്ടും കൂട്ടിപ്പിടിച്ച് ഒന്നു ഞൊട്ട വിട്ട് മൂരി നിവർന്നു. അവൻ രണ്ടു കാലുകളിലും ചെറിയ ഇടവേള കൊടുത്ത് ഒരു ബോക്സറേപ്പോലെ നിന്ന് തൊങ്ങിച്ചാടാൻ തുടങ്ങി. "ഡിസിപ്ലിൻ ഡിസിപ്ലിൻ എന്ന് കേട്ടിട്ടുണ്ടോ ഫൈസലെ? നീയും നീന്റെയവന്മാരും ഒരു പത്തു കൊല്ലം പൊരിവെയിലത്ത് പാടത്തു കിളച്ചാലും കിട്ടാത്ത ഒരു സാധാനമാ. അത് പാരമ്പര്യമായി എനിക്ക് പകർന്നു കിട്ടിയിട്ടുണ്ട്. ഇല്ലെങ്കി നീ നോക്ക്. ഞാൻ ജനിച്ചിട്ട് ഇതേ വരെ ഒരു വിറക് മുട്ടി പോലും കീറിയിട്ടില്ല. പക്ഷെ ഈ കാണുന്നതുണ്ടല്ലോ? അത് എന്റെ കാർന്നോമ്മാര് പകർന്നു തന്ന ഗുണമാ. ചുരുക്കിപ്പറഞ്ഞാൽ ഞാനും എന്റെ തന്തയും, തന്തേടെ തന്തയതും ഒക്കെ നല്ല തന്തക്ക് പിറന്നതിന്റെ ഗുണം." ഫൈസലിന്റെ മുഖത്തെ ചിരി മാഞ്ഞു. താൻ അടിച്ചു പഞ്ഞിക്കിടാൻ തുനിഞ്ഞു കൊണ്ടു വന്ന ജിതിൻ തന്റെ മുന്നിൽ വളർന്നു ഭീമാകാരനാവുന്നതും താൻ അവന്റെ മുന്നിൽ ആശുവാവുന്നതായും അവന് തോന്നി. വായുവിൽ ഒരു വല്ലാത്ത ഊർജം നിറഞ്ഞു നിൽക്കുന്നു. ജിതിന്റ് ഉള്ളിൽ നിന്നും വമിക്കുന്ന പേടിപ്പെടുത്തുന്ന ഒരു
💬 Comments
View all comments