Chapter Title : കോകില മിസ്സ് 8 [കമൽ]
വൈദ്യുതോർജം. "നീ സോമന്റെ ഡയലോഗ് കേട്ടിട്ടില്ലേ? മരം വെട്ടുകാരനായിരുന്നു എന്റെ അപ്പൻ എന്ന് ലേലം സിനിമയിൽ സോമൻ പറഞ്ഞത്? എന്റെ കാര്യത്തിൽ അത് ശെരിയാ. പക്ഷെ ഒരു വ്യത്യാസം. എന്റപ്പനല്ല, അപ്പാപ്പനായിരുന്നു മരം വെട്ടുകാരൻ. പത്തു കിലോയുടെ ഒരു കൂടം അതിന്റെ വടിയുടെ വാലിന്റെ കീഴറ്റത്ത് പിടിച്ച് ഒറ്റക്കയ്യിലെ മുഷ്ഠിക്കുള്ളിൽ കുത്തനെ പൊക്കി നിർത്തുമായിരുന്നു പുള്ളി. ഒരു പ്രയാസവും കൂടാതെ. വിശ്വാസം വരുന്നില്ല അല്ലെ? കാട്ടിത്തരാം." ജിതിൻ അടുത്തു കിടന്ന ഒരു ഡെസ്കിന്റെ ഒരറ്റത്ത് പിടിച്ചു പൊക്കി അത് ഒറ്റക്കയ്യിൽ കുത്തനെ പൊക്കി നിർത്തി. കിരണും നിഖിലും ഏതു നിമിഷവും ഇറങ്ങിയോടാൻ തയ്യാറായി നിന്നു. ഫൈസൽ കാലുകൾ മരവിച്ച പോലെ അനങ്ങാതെ നിന്നു. ഇവൻ മനുഷ്യനല്ല. ഒരു മനുഷ്യന് ചേർന്ന പ്രവർത്തിയല്ല ഇവൻ ചെയ്യുന്നത്. തന്നെ അവൻ കൊന്നു കളഞ്ഞേക്കും എന്നു വരെ ഫൈസൽ ഭയപ്പെട്ടു. അവന്റെ മുഖത്തെ പേശികൾ അയഞ്ഞ്, മുഖത്തു വിയർപ്പു പൊടിഞ്ഞു. കൈ കഴച്ചപ്പോൾ ജിതിൻ രണ്ടു കൈ കൊണ്ടും ഡെസ്ക് നിലത്തിട്ടു വച്ചു. "എന്റെ മുഴുവൻ ബലവും ഞാൻ ഇന്നേവരെ ഉപയോഗിച്ചിട്ടില്ല. എന്നെ അതിന് പ്രേരിപ്പിക്കരുത്. നീയൊന്നും ബാക്കിയുണ്ടാവില്ല ഫൈസൽ. അത് വേണോ? വേണോന്ന്..." ജിതിൻ അലറി. കോപം കൊണ്ട് അവന്റെ കൺതടം വിറച്ചു. "എനിക്ക് ഇപ്പോ കിട്ടിയ ഇടി, അത് ഞാൻ മറക്കാം. കുറച്ചു നാളായില്ലേ നമ്മളിങ്ങനെ കൊണ്ടും കൊടുത്തും? നിനക്ക് മതിയായില്ലേ ഫൈസലെ? ഇനിയുള്ള ദിവസങ്ങൾ, അത് നമുക്ക് നമ്മുടെ ടീച്ചർമാർക്ക് മര്യാദ കൊടുത്ത്, ഈ സ്കൂളിന് മര്യാദ കൊടുത്ത് ചിലവഴിച്ചൂടെ? നമ്മളെ പഠിക്കാൻ ഇങ്ങോട്ട് വിട്ട നമ്മുടെ
💬 Comments
View all comments