Chapter Title : കോകില മിസ്സ് 8 [കമൽ]
വീട്ടുകാർക്ക് വേണ്ടി, അത്രയെങ്കിലും ചെയ്യാനുള്ള കടമ നമുക്കില്ലേ? ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുമ്പോൾ എനിക്ക് കുറച്ചു നല്ല ഓർമകളാണ് വേണ്ടത്. എന്നെപ്പോലെയല്ല, സ്കൂൾ ലീഡർ ആവനുള്ള യോഗ്യതയും കഴിവുമുണ്ട് നിനക്ക്. എന്നെപ്പോലെ മറ്റുള്ളവരും അംഗീകരിക്കുന്ന ആ കഴിവെല്ലാം വെറുതെ നശിപ്പിക്കണോ? അതല്ല, തല്ലിത്തീർക്കാൻ തന്നെയാണ് നിന്റെ ഇഷ്ടമെങ്കിൽ, ഞാൻ എപ്പോഴെ റെഡി." ജിതിൻ ബലമേറിയ കൈകൾ രണ്ടും വിരിച്ചു പറഞ്ഞു. "ഞങ്ങൾ മൂന്നു പേരുണ്ട്. നീയൊറ്റക്കാ... നിന്നെ ഇടിച്ചിടാൻ ഞങ്ങൾ മൂന്നു പേർ മതി. അല്ലെ ഫൈസൽ?" കിരൺ ഫൈസലിന്റെ തോളിൽ കൈ വച്ചു പറഞ്ഞു. എന്നാൽ ഫൈസൽ മറുപടി പറഞ്ഞില്ല. അവന് ജിതിന്റെ മാർബിൾ പോലെ കടഞ്ഞെടുത്ത ശരീരത്തിൽ നിന്നും കണ്ണെടുക്കാൻ കഴിയാതെ ഉണ്ട വിഴുങ്ങിയ പോലെ നിന്നു. "ഫൈസൽ..." തോളിൽ വച്ചിരുന്ന കയ്യെടുത്തു തന്റെ മുഖത്തു തട്ടാൻ ഒരുങ്ങിയ കിരണിന്റെ കയ്യിൽ ഫൈസൽ കയറിപ്പിടിച്ചു. അവൻ കിരണിനെ നോക്കി വേണ്ട എന്ന് തലയാട്ടി. "ഹ് മം..് ഒരു ബലപരീക്ഷണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അങ്ങനെ. ഞാൻ എപ്പോഴേ റെഡി. ഗിവ് മീ യുവർ ബെസ്റ്റ് ഷോട്ട്. ഇന്നാരെയും ഇടിക്കാൻ കിട്ടിയില്ലല്ലോന്ന് സോണിയോട് രാവിലെ പറഞ്ഞതെയുള്ളൂ. എനിക്കിനി ഒന്നും നോക്കാനില്ല കിരണേ. ഡിസ്മിസ് അടിച്ചു കിട്ടിയാലും അത് നിന്റെയൊക്കെ കയ്യും കാലും തല്ലിയൊടിച്ചതിന് കിട്ടിയ ഉപഹാരമായി കരുതി ഞാൻ സമാധാനിക്കും. അപ്പൊ.... ഡയലോഗ് കഴിഞ്ഞ സ്ഥിതിക്ക്... നമുക്ക് തുടങ്ങാം?" ജിതിൻ വീണ്ടും പെരുവിരൽ കുത്തിപ്പൊങ്ങി രണ്ടു മൂന്ന് ചാട്ടം ചാടി. ഫൈസൽ ചവിട്ടിക്കുലുക്കി രണ്ടുപേരെയും പിടിച്ചു വലിച്ചു കൊണ്ട് മുറി വിട്ടിറങ്ങി. "അല്ല.... ആശാനേ... തല്ലുന്നില്ലേ?" പുറത്തു ഒളിഞ്ഞു
💬 Comments
View all comments