Chapter Title : കോകില മിസ്സ് 8 [കമൽ]
ആയിരുന്നില്ലല്ലോ മിസ്സ്? എന്താ?എന്താ കാര്യം മിസ്സേ, ഇനിയെങ്കിലും പറ." അവന്റെ ശബ്ദം പൊന്തി. സ്കൂൾ വിട്ടിറങ്ങിയ ചിലർ എന്തോ വലിയ പ്രശ്നമാണെന്നു കരുതി, അവിടെ നോക്കി നിന്നു. "ജിതിൻ, സൗണ്ട് കുറക്ക്. ഞാൻ പറയാം എന്നു പറഞ്ഞതല്ലേ? മറ്റുള്ളവർ ശ്രദ്ധിക്കുന്നു." "എന്താടി? എന്തു നോക്കി നിൽക്കാണ്? നിനക്ക് വീട്ടി പോവണ്ടേ? പോ പോ..." അവിടെത്തന്നെ പരുങ്ങി നിന്ന ഒരു മൂക്കട്ടപ്പെണ്ണിനോട് അവൻ ചൂടായി. അവളും അവളുടെ കൂടെ നിന്നവളും തല തിരിച്ചു വേഗം താറാവ് നടക്കുന്നത് പോലെ നടന്നു പോയി. "ജിതിൻ പ്ലീസ്, ഒരു സീൻ ഉണ്ടാക്കരുത്. എന്നെയോർത്തിട്ടെങ്കിലും പ്ലീസ്." കോകില കൈ കൂപ്പി. അവൻ ഒന്നടങ്ങി. അവൾ അവനെ നോക്കി, കണ്ണു കൊണ്ട് കൂടെ നടക്കാൻ ക്ഷണിച്ചു. അവർ നടന്ന് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുന്ന വഴിയിലുള്ള പള്ളിക്ക് സമീപം എത്തിയപ്പോൾ കോകില ഒന്ന് നിന്നു. "വാ, ഇവിടെ ഒന്ന് കയറിയിട്ട് പോവാം." കോകിലയുടെ സ്വരം ശാന്തമായിരുന്നു. ജിതിനെന്നാൽ ബലം പിടിച്ചു തന്നെ നിന്നു. "നീ വന്നാലും ഇല്ലെങ്കിലും ഞാൻ പോവുന്നുണ്ട്." ജിതിൻ ഒരു കുലുക്കവും ഇല്ലാതെ മുഖം കറുപ്പിച്ചു നിന്നു. "ജിത്തൂ, പ്ലീസ്.... ഈ ഒരു തവണ, ഈ ഒരു തവണ മാത്രം, എന്റെ കൂടെ വാ." അവൾ യാചിച്ചു. അവൻ ഒന്നുമാലോചിക്കാതെ, മറുത്തൊന്നും പറയാതെ, സൈക്കിൾ സ്റ്റാന്റിലിട്ട് അവളുടെ കൂടെ പള്ളിമുറ്റത്തേക്ക് ചെന്നെത്താനുള്ള പടികൾ കയറി. വിജനമായ പള്ളിയുടെ കൊടിമരവും കടന്ന്, പള്ളിനടക്കലേക്ക് അവർ കയറിച്ചെന്നു. കോകില നെഞ്ചിൽ കൈ വച്ച്, അമ്പലത്തിൽ കയറുന്നത് പോലെ ചെരുപ്പ് ഊരിയാണ് പള്ളിനടയിലേക്ക് കയറിയത്. അവൾ നടന്ന്
💬 Comments
View all comments