0%

Chapter Title : കോകില മിസ്സ് 8 [കമൽ]

Author : കമൽ Read All Parts 768

ചെന്ന് വാതിലിന് തൊട്ടു മുൻപിലുള്ള തിരിത്തട്ടിൽ അണഞ്ഞിരുന്ന ഒരു മെഴുകുതിരി കത്തിച്ചു. "ഇടക്ക് ഞാൻ വിദ്യാ മിസ്സിന്റെ കൂടെ ഇവിടെ വരാറുണ്ട്. അവളുടെ കൂടെ അകത്തു കയറി ഞാൻ മുട്ടിൽ നിന്ന് പ്രാര്ഥിച്ചിട്ടുണ്ട്. എന്തു കൊണ്ട് എന്നറിയില്ല. ഇവിടെ വരുമ്പോൾ ഒരു ആശ്വാസമാണ് മനസ്സിൽ. അത്രക്ക് ശാന്തമാണ് ഇവിടം. ഇടക്ക് മനസ്സിൽ സങ്കടം നിറയുമ്പോൾ, ഞാൻ അവളെയും കൂട്ടി ഇവിടെ വരും." തിരി തെളിച്ച്, തീപ്പെട്ടിക്കൊള്ളി കുടഞ്ഞണച്ചു കൊണ്ട് കോകില പറഞ്ഞു. "ഒരിക്കൽ നിന്റെ കൂടെ ഇവിടെ വരണം എന്നുണ്ടായിരുന്നു. അത് നടന്നു കിട്ടി. ഇപ്പോൾ, ഇപ്പോൾ ഉള്ളിലൊരു സന്തോഷം തോന്നുന്നുണ്ട്." ജിതിൻ താൽപര്യമില്ലാത്ത മട്ടിൽ കേട്ടു നിന്നു. "ഞാൻ പോവുകയാണ് ജിത്തൂ, ഇനി 4 ദിവസം കൂടിയുള്ളൂ. അത് കഴിഞ്ഞാൽ ഈ സ്കൂളിൽ ഞാൻ പഠിപ്പിക്കില്ല." ജിതിന്റെ ഉള്ളിൽ വെള്ളിടി വെട്ടി. അവൻ വിശ്വസിക്കാനാവാതെ അവളുടെ മുഖത്തേക്ക് നോക്കി. കോകില അപ്പോഴും ചിരിച്ചു കൊണ്ട് അകത്തെ രൂപത്തിൽ നോക്കി തൊഴുതു നിൽക്കുകയായിരുന്നു. "എന്താ മിസ്സേ... ഇനി... ഇനി വരില്ലന്നോ? ഹേയ്... അത് വിശ്വസിക്കാൻ മാത്രം പൊട്ടനല്ല ഞാൻ. മിസ്സ് വന്നിട്ട് കുറച്ചു മാസമല്ലേ ആയുള്ളൂ? 6 മാസത്തെ ട്രൈനിംഗിനല്ലേ മിസ്സ് വന്നത്? തീരാൻ ഇനി കുറഞ്ഞത് 3 മാസമെങ്കിലും എടുക്കും എന്നെനിക്കറിയാം. എന്തിന്റെ പേരിലാണെങ്കിലും ഇങ്ങനെയൊക്കെ പറയണോ?" "ഞാൻ നന്നെ പറ്റിക്കാൻ കളി പറഞ്ഞതാണെന്നു കരുതിയോ നീ? സത്യമാണ്. ഇവിടുത്തെ ഈ മൂർത്തിയാണ് സത്യം." "മിസ്സേ...." ജിതിൻ പിടി വിട്ടു തൊണ്ടയിടറി വിളിച്ചു പോയി. ഉള്ളിൽ ഉറഞ്ഞു കൂടുന്ന ഗദ്ഗദം, അതിന്റെ അലയൊച്ച മനസ്സാകെ ഓടി

💬 Comments

View all comments