Chapter Title : കോകില മിസ്സ് 8 [കമൽ]
നടക്കുന്നു. അവന്റെ കയ്യും കാലും വിറച്ചു. "ഇത്...ഇതെന്റെ തീരുമാനമാണ്. ഞാനിങ്ങനെ എല്ലാരുടെയും മുന്നിൽ പരിഹാസ കഥാപാത്രമായി... ഇനി വേണ്ട." അവളുടെ കണ്ണു നിറഞ്ഞു. "മിസ്സ് തന്നെയല്ലേ പറഞ്ഞത്? ഇത് പ്രഫഷൻ ആണ്, മണ്ണാങ്കട്ടയാണ്, ഇതൊക്കെ സഹിക്കും, ഇതൊന്നും പ്രശ്നമല്ല എന്നൊക്കെ, എന്നിട്ടാണോ ഇങ്ങനെ പറയുന്നത്? ഇങ്ങനെ നിന്ന് കരയാൻ നാണമില്ലേ?" അവൻ ഒച്ചയെടുത്തു. കോകില കൈ വീശി അവന്റെ കരണത്തടിച്ചു. അവൻ അത് പ്രതീക്ഷിച്ചിരുന്നു. അതിനാൽ അവൻ തലയിൽ ബലം കൊടുത്താണ് നിന്നിരുന്നത്. അടിച്ചു കഴിഞ്ഞു കൈ നൊന്താപ്പോൾ കോകില കൈ കുടഞ്ഞു. അവൾ വിങ്ങി വിങ്ങി ഏങ്ങിക്കരയാൻ തുടങ്ങി. ജിത്തു കലിപ്പ് കയറി ഉച്ചസ്ഥാനത്തു നിൽക്കുമ്പോഴും അവളുടെ കാരച്ചിലിന് മുൻപിൽ തോറ്റ് പോയി. "കോകില..." അവൻ വിളിച്ചു, അവൾ ഒരിക്കൽ താക്കീത് ചെയ്തിരുന്നെങ്കിലും, ഇനി തന്റെ മനസ്സിൽ ആ താക്കീതിന് സ്ഥാനമില്ല എന്നവൻ തീരുമാനിച്ചു. "മം...." അവനെ അതിശയിപ്പിച്ചു കൊണ്ട് അവൾ ഏങ്ങിക്കൊണ്ടു വിളി കേട്ടു. "കരയണ്ട, എനിക്കത് ഇഷ്ടമല്ല." അവൻ ഗൗരവത്തോടെ പറഞ്ഞു. എന്നാൽ അവൾ കരച്ചിൽ നിർത്തിയില്ല. "നിന്നോട് കരയണ്ട എന്നല്ലേ പറഞ്ഞത്? മലയാള ഭാഷ മറന്നോ താൻ?" എന്നാൽ കോകില മുഖം കുനിച്ചു, നെഞ്ചിൽ കൈ ചുരുട്ടി വച്ച് കരച്ചിൽ തുടർന്നു "താൻ ഇപ്പൊ പൊഴിക്കുന്ന ഈ കണ്ണീരുണ്ടല്ലോ? അതിലെ ഓരോ തുള്ളിയും തൂവാല കൊണ്ട് തുടച്ചെടുത്ത് അത് ഞാൻ എന്റെ മുറിയിൽ, അന്ന് നമ്മൾ എടുത്ത ക്ലാസ് ഫോട്ടോയില്ലേ? അതിന്റെ കൂടെ ചേർത്തു വെക്കും ഞാൻ. ഇപ്പൊ താൻ കരഞ്ഞോ. ഞാൻ അതിഷ്ടപ്പെടുന്നില്ല, എങ്കിൽ പോലും. പക്ഷെ, ഒന്നറിഞ്ഞാൽ കൊള്ളാം.
💬 Comments
View all comments