0%

Chapter Title : കോകില മിസ്സ് [കമൽ]

Author : കമൽ Read All Parts 786

ചുവന്നിട്ടും എന്തെന്നില്ലാത്ത ഭയം അവന്റെ വേദനകളെ തുരത്തിയോടിച്ചു. അവന് തല കറങ്ങി. അടുത്തുള്ള കട്ടിലിൽ വീണിരുന്ന് കൊണ്ട് അവൻ ആലോചനാമഗ്നനായി. ഒന്നും മനസ്സിലാകുന്നില്ല. എന്താണ് തനിക്ക് സംഭവിക്കുന്നത്? ഏതാണ് സ്വപ്നം? ഏതാണ് യാഥാർഥ്യം? കയ്യിൽ ഇന്നലെ വലിച്ച സിഗററ്റിന്റെ മണമില്ല. ചെറുപ്പത്തിൽ അവൻ ഉപയോഗിച്ച് മുഷിഞ്ഞപ്പോൾ വലിച്ചെറിഞ്ഞ വസ്ത്രങ്ങളാണ് താനിപ്പോൾ അണിഞ്ഞിരിക്കുന്നത്. ഇതു വരെയുള്ള തന്റെ ജീവിതം സ്വപ്നമായിരുന്നോ? താൻ വളർന്നതും ജോലി ലഭിച്ചതും നഗരത്തിലേക്ക് മാറിയതും എല്ലാം അവന്റെ മനസ്സിലൂടെ കടന്നു പോയി. “ടാ ജിത്തൂ... എടാ പോയി കുളിക്കാൻ...” മുറിക്ക് പുറത്ത് അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവൻ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. അവൻ പെട്ടെന്ന് മേശവലിപ്പ് തുറന്ന് മുകളിൽ തന്നെ വച്ചിരുന്ന ഡയറിയെടുത്തു. പുതുമ മാറാത്ത ഡയറി അവൻ തിരിച്ചും മറിച്ചും നോക്കി. ഒന്നു തുറന്ന് നോക്കി വെപ്രാളത്തോടെ പേജുകൾ മറിച്ച് അവസാനമായി എഴുതി നിർത്തിയിടം തിരഞ്ഞു. മേയ് 31, 2010. നാളെ സ്കൂൾ തുറക്കും. കോകിലമിസ്സിനെ നാളെ മുതൽ കാണാം. I am excited... മൂന്ന് മാസം എങ്ങിനെ പിടിച്ചു നിന്നു എന്നെനിക്ക് അറിയില്ല. എനിക്ക് സാന്തോഷം സഹിക്കാൻ കഴിയുന്നില്ല. വേറെ ആരോടും എനിക്ക് പറയാൻ പറ്റില്ല. സോ, ഐ ആം ടെല്ലിങ് യു മൈ സ്വീറ് ഫ്രിൻഡ്‌... അവന്റെ കൈകൾ വിറച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി രണ്ടു തുള്ളി ഡയറിക്കുറിപ്പിൽ വീണ് മഷി പടർന്നു. നടന്നുകൊണ്ടിരിക്കുന്നതെല്ലാം മനസ്സിലാക്കിയെടുക്കാൻ അവന് പ്രയാസമുണ്ടായിരുന്നു, പക്ഷെ അന്നവൻ കണ്ട ഡയറിക്കുറിപ്പിലെ രണ്ടു വരികൾ മതിയായിരുന്നു കടലിരമ്പുന്ന മനസ്സിനെ ശാന്തമാക്കാൻ. അവൻ ഡയറി മാറോടണച്ചു കൊണ്ടു കണ്ണു

💬 Comments

View all comments