0%

Chapter Title : കോകില മിസ്സ് [കമൽ]

Author : കമൽ Read All Parts 785

കഴുക്. മണി എട്ടാവാൻ പോണു.” ജിത്തു യാന്ത്രികമായി ക്ലോക്കിലേക്ക്‌ നോക്കി. എട്ട് മണിയടിക്കാൻ 10 മിനിറ്റ്. തനിക്കു ചുറ്റും എന്താണ് സംഭവിക്കുന്നത്? അവൻ നേരെ വാഷ് ബേസിനിൽ പോയി മുഖത്തേക്ക് വെള്ളം തെറിപ്പിച്ചൊഴിച്ചു. കണ്ണിലേക്ക് വെള്ളമിറങ്ങി നീറുന്നുണ്ട്. അവൻ ഭയപ്പാടോടെ വാഷ് ബസിനു മുകളിൽ പതിപ്പിച്ചിരുന്ന കണ്ണാടിയിലേക്ക് പതുക്കെ തലയുയർത്തി നോക്കി. “യ്യോ...” ഒരു ചിലമ്പിച്ച നിലവിളി ഞെട്ടിത്തരിച്ച അവന്റെ തൊണ്ടയിൽ നിന്നും പുറത്തു വന്നു. അവനു വിശ്വസിക്കാനായില്ല. കണ്ണുകളെ ഇറുക്കിത്തിരുമ്മി അവൻ കണ്ണാടിയിലേക്ക് വീണ്ടും വീണ്ടും നോക്കി. വടിച്ചു ക്ലീൻ ഷേവ് ചെയ്തിരുന്ന മുഖത്ത് കട്ടിയില്ലാത്ത രോമം കിളുത്തിട്ടുണ്ട്. പ്രത്യേകിച്ചു ചുണ്ടിനു മേലെ അല്പം കട്ടി കൂടിയ മീശ രോമങ്ങൾ. ആവന്റെ പഴയ രൂപം അതേപടി കണ്ണാടിയിൽ കണ്ട് അവൻ അന്ധാളിച്ചു നിന്നു. അവന്റെ നിലവിളി കേട്ട് അംബിക അങ്ങോട്ടോടി വന്നു. “എന്താടാ, എന്താ പറ്റിയെ??” “ഒന്നൂല്ലമ്മാ...” പെട്ടെന്ന് പറഞ്ഞു കൊണ്ട് ജിത്തു മുകളിലെ അവന്റെ മുറിയിലേക്ക് തിരിഞ്ഞോടി. “എന്നും പറയാറുള്ളതാ അടിയിലനന്തൻ മുടിയിൽ സിംഹം ജപിച്ചു കിടക്കാൻ. ഇപ്പൊ കണ്ടോ? ഇനി മേലാൽ നാമം ജപിക്കാതെ കിടന്നാൽ... ഹാ... വെറുതെ ബാക്കിയുള്ളോരെ പേടിപ്പിക്കാൻ...” മീശ രോമം വെട്ടിക്കൊണ്ടു നിന്ന പ്രഭാകരൻ അതു കേട്ട് ചിരിയടക്കി. ഓടി മുറിയിൽ കയറി വാതിലടച്ചു ജിത്തു മുട്ടിൽ കൈ കുത്തി നിന്ന് കിതച്ചു. അവനു ഗ്രഹിക്കാനാവുന്നതിലും ആപ്പുറമായിരുന്നു കാര്യങ്ങൾ. മുറിയിലെ അലമാരയുടെ കണ്ണാടിക്കു മുൻപിൽ നിന്ന് അവൻ അവനെത്തന്നെ നോക്കി നിന്നു. പൊടുന്നനെ അവന്റെ രണ്ടു കരണത്തും അവൻ സ്വയം മാറി മാറി അടിച്ചു. അടി കൊണ്ട് മുഖം

💬 Comments

View all comments