Chapter Title : കോകില മിസ്സ് [കമൽ]
പോവണ്ടേ, നിന്നെ പറഞ്ഞയച്ച് ഞങ്ങൾക്ക് ജോലിക്കിറങ്ങാനുള്ളതാ.’ ‘ഒന്നു പോയേ അമ്മാ... ഉറങ്ങാനും സമ്മതിക്കില്ല..., ...... പെട്ടെന്നവൻ ഞെട്ടി കണ്ണുതുറന്നു. അമ്മയെങ്ങനെ ഇവിടെത്തി? മുകളിൽ കറങ്ങുന്ന ഫാൻ തന്റെ ഫ്ളാറ്റിലേതല്ല, പക്ഷെ ഈ കാഴ്ച.... അവൻ ചാടിയെണീറ്റ് ചുറ്റും പകപ്പോടെ നോക്കി. ഇതെന്റെ വീട്ടിലെ ഞാനുപയോഗിച്ചിരുന്ന മുറിയാണല്ലോ, ഞാനെപ്പോ ഇവിടെയെത്തി? അവൻ പുതപ്പ് മാറ്റി കട്ടിലിൽ നിന്നിറങ്ങി. അമ്പരപ്പ് മാറാതെ അവൻ കണ്ണു തിരുമ്മി ഒന്നു കൂടെ ചുറ്റും നോക്കി. ഇനി സ്വപ്നമാണോ എന്നറിയാൻ കയ്യിൽ നുള്ളി. അല്ല, സ്വപ്നമല്ല. നുള്ളിയിടം നോവുന്നുണ്ട്. തുറന്നു കിടന്ന വാതിലിലൂടെ കടന്ന് അവൻ പടിക്കെട്ടിറങ്ങി ഹാളിലേക്ക് ചെന്നു. അച്ഛൻ പ്രഭാകരൻ കുളിച്ചു തോർത്തി ഹാളിലേക് വന്നു. “ആഹാ.... എണീറ്റല്ലോ പുന്നരമോൻ... രാത്രി മുഴുവൻ കുത്തിയിരുന്ന് പഠിച്ച ക്ഷീണം കാരണം ഉറങ്ങിപ്പോയി അല്ല്യോ...? പരിഹാസത്തോടെയുള്ള അച്ഛന്റെ ചോദ്യം കേട്ട് ചൊറിഞ്ഞു വന്നെങ്കിലും, അവനു ചുറ്റും നടക്കുന്നത് ഉൾകൊള്ളാൻ പ്രയാസം തോന്നി. ഇത്,... ഈ സീൻ എനിക്കോർമയുണ്ട്. ഇത് മുൻപ് നടന്നിട്ടുണ്ട്. അച്ഛന്റെ ഡയലോഗ് അതേപടി മുൻപ് കേട്ടപോലെ. “എടി അംബികെ, ദേ നിന്റെ പുന്നാരമോൻ എണീറ്റ് വന്നിട്ടുണ്ട്. ഉറക്കച്ചടവ് മാറിയിട്ടില്ല, നീയവന് ചായയോ കാപ്പിയോ എന്താന്നു വച്ചാ കൊടുക്ക്.” അടുക്കളയിൽ പണിയിലായിരുന്നു അംബികയോട് പ്രഭാകരൻ വിളിച്ചു പറഞ്ഞു. “ചായ അവിടെ വാൽപാത്രത്തിൽ ഇരിപ്പുണ്ട്. അവനു വേണമെങ്കിൽ തന്നെ എടുത്ത് കുടിക്കട്ടെ. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ?” അടുക്കളയിൽ പത്രങ്ങൾ തട്ടി മുട്ടിച്ചു കൊണ്ട് അംബിക പറഞ്ഞു. “വായും പൊളിച്ചു നിൽക്കാതെ ചായ കുടിച്ച് പല്ലും തേച്ച് കുളിക്കാൻ നോക്ക് ചെറുക്കാ... ആദ്യം പോയി ആ മുഖമൊന്ന്
💬 Comments
View all comments