0%

Chapter Title : കോകില മിസ്സ് [കമൽ]

Author : കമൽ Read All Parts 790

ചോദിച്ചു. “കയ്യിലുള്ള പുസ്തങ്ങൾ ഏതാ...?” “അക്കൗണ്ടൻസി, മാത്തമാറ്റിക്സ്, പിന്നെ അതിന്റെ നോട്‌സും.” അതും പറഞ്ഞവൾ ഗോവണിപ്പടിയിലൂടെ താഴേക്ക് ഓട്ടം തുടർന്നു. അവന് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല. തന്റെ പ്രവചനം സത്യമായി. അല്ല, ഇതു നടന്ന സംഭവങ്ങൾ തന്നെ. താൻ സ്വപ്നവും പുണ്ണാക്കുമൊന്നുമല്ല കണ്ടത്. അന്ന് രാവിലെ മുതൽ ശ്രദ്ധിച്ച കാര്യങ്ങൾ മനസ്സിൽ കൂട്ടിച്ചേർത്തു വായിച്ചു കൊണ്ടവൻ ക്ലാസ്സിലേക്ക് കയറി. ആ ക്ലാസ്സ്മുറിയുടെ ഏറെ സുപരിചിതമായ ഗന്ധം മൂക്കിലേക്ക് നുളഞ്ഞു കയറുമ്പോഴും ആ അന്തരീക്ഷം അവന്റെയുള്ളിൽ പുതുമ നിറച്ചു. ക്ലാസ്സിലെ തന്നെക്കാൾ മുൻപ് വന്ന സുന്ദരിയും കോങ്കണ്ണിയും വരെ അവനെ നോക്കി അമർത്തിച്ചിരിച്ചു. പക്ഷെ അവനതിലൊന്നും ശ്രദ്ധ കൈക്കൊണ്ടില്ല. തന്റെ മനസ്സ്‌ അല്ലെങ്കിൽ ഉപബോധം കാലങ്ങൾക്ക് പിന്നിലേക്ക് ഒറ്റ രാത്രി കൊണ്ട് സഞ്ചരിച്ച് തന്റെ കൗമാര കാലത്തെത്തിയിരിക്കുന്നു എന്ന സത്യം അവൻ നടുക്കത്തോടെ മനസ്സിലാക്കി.

NB:- പരീക്ഷണമാണ്, വേറെയൊന്നും ചോദിക്കുന്നില്ല, തുടരണോ? അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു... കമൽ.

💬 Comments

View all comments