0%

Chapter Title : കോകില മിസ്സ് [കമൽ]

Author : കമൽ Read All Parts 779

തല വിങ്ങി. നാളുകൾ കഴിഞ്ഞ് സ്കൂൾ ആനുവൽ ഡേയ്ക്ക് അവൾ വന്നിരുന്നു. കഷണ്ടിത്തലയിൽ നര കയറിയ ഒരാളുടെ കൂടെ. അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് എന്തെങ്കിലും ഒക്കെ ചോദിക്കണം എന്നാഗ്രഹമുണ്ടായിരുന്നു ജിതിന്. പക്ഷെ, എന്തോ അവൻ പോയില്ല. സ്റ്റേജ് കെട്ടിയ സ്കൂൾ ഗ്രൗണ്ടിൽ അവളുടെ കണ്ണുകൾ ആരെയോ തിരഞ്ഞു നടക്കുന്നത് കണ്ട്, അതെന്നെയവരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടു സ്കൂൾകെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നു തൂണിന് മറവിൽ അവളെ അവൻ ഒളിഞ്ഞു നോക്കിനിന്നു.

ജിതിൻ പെട്ടെന്ന് ചിന്തകളിൽ നിന്നുമുണർന്നു. സീലിംഗ് ഫാൻ വീണ്ടും പഴയ വേഗത്തിൽ കറങ്ങുന്നു. അന്നവൾ തിരിച്ചു പോയതിൽപിന്നെ അവളെ കണ്ടിട്ടില്ല. അവളെപ്പറ്റി ആരും സംസാരിച്ചുമില്ല. അവൻ ലാപ് എടുത്തു നിവർത്തി വച്ച് ഫേസ്‌ബുക്കിൽ ലോഗിൻ ചെയ്ത് ആ പേര് തിരഞ്ഞുനോക്കി. കോകില, ഒരു പാട് റിസൾട്ടുകൾ. പക്ഷെ ഒന്നും അവളല്ല. കോകില എസ് അയ്യർ, കോകില പാലക്കാട് എല്ലാം ശ്രമിച്ചു നോക്കി. രക്ഷയില്ലാ... സ്കൂൾ , പഴയ സഹപാഠികൾ എല്ലാം തിരഞ്ഞു. ആരുടെയെങ്കിലും മ്യുച്ച്വൽ ഫ്രണ്ട് ആണോയെന്നു പരതി. ഇല്ല, ഒന്നിലുമില്ല, എങ്ങുമില്ല അവൾ. അവന് തന്നോട് തന്നെ ഉള്ളിൽ ദേഷ്യം തോന്നി. കൊച്ചി നഗരത്തിലെ ഫ്ലാറ്റിൽ അവൻ ഒറ്റക്കായിരുന്നു. നഗരത്തിലെ ഒരു പ്രമുഖ സോഫ്റ്റുവേർ കമ്പനിയിൽ എന്ജിനീർ ആണ് ഇന്ന് ജിതിൻ. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന പ്രഭാകരനും ബാങ്ക് ഉദ്യോഗസ്ഥയായ അംബികക്കും ഒരേയൊരു മകൻ. അച്ഛൻ റിട്ടയറായി തൃശ്ശൂരിലെ വീട്ടിൽ പെൻഷൻ വാങ്ങി ചൊറികുത്തിയിരിക്കുന്നു. അമ്മയിപ്പോഴും ജോലിക്ക് പോകുന്നുണ്ട്. ചെയ്ത കോഴ്സുകളെല്ലാം കഷ്ടിച്ച് പാസായ തന്നെ ഒരു കരക്കെത്തിക്കാൻ അവർ ചില്ലറ പാടൊന്നുമല്ല പെട്ടത്. അവരുടെ

💬 Comments

View all comments