Chapter Title : കോകില മിസ്സ് [കമൽ]
മുന്നിൽ തന്നെയായിരുന്നു അവൻ. സ്കൂൾ ഡ്രാമകളിലും മോണോ ആക്ടിലും അവൻ നിറസാന്നിധ്യം അറിയിച്ചു. പൊതുവെ ഉൾമുഖനായിരുന്നെങ്കിലും ജിതിൻ ആരോഗദൃഢഗാത്രനായിരുന്നു. ആറടി പൊക്കവും ഉറച്ച പേശികളും കായ ബലവും അവനെ കൂടെപ്പഠിക്കുന്നവരിൽ തുടങ്ങി സീനിയേഴ്‌സിന്റെ വരെ അക്രമ ചേഷ്ടികളിൽ നിന്ന് പല തവണ രക്ഷിച്ചിട്ടുണ്ട്. മരം വെട്ടുകാരനായിരുന്ന മരിച്ചു പോയ മുത്തച്ഛന്റെ ശരീരഘടനയാണ് അവന് എന്നു അമ്മ പറയുമായിരുന്നു. എന്നാൽ ഒരിക്കൽ പോലും അവന്റെ സഹപാഠികൾ അവനെ ഒന്നിനും കൂടെക്കൂട്ടിയിരുന്നില്ല. ആദ്യമാദ്യം തമ്മിൽ സംസാരം കുറവായിരുന്നെങ്കിലും ആവൻ കോകിലമിസ്സുമായി അടുത്തു. അവർ നല്ല സുഹൃത്തുക്കളായി. ദിനവും വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും പൊട്ടിച്ചെടുക്കുന്ന പനിനീർ പൂവ് അവൻ ടീച്ചേഴ്സ് ടേബിളിൽ വേസിൽ വയ്ക്കുമായിരുന്നു. കോകില ക്ലാസ്കഴിഞ്ഞിറങ്ങുന്നതിന് മുന്പ് ആ പൂവെടുത്ത് തലയിൽ ചൂടി അവനെ നോക്കാതെ ഇറങ്ങിപ്പോവും. ഒരിക്കലെങ്കിലും അവൾ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്നാശിച്ചു കൊണ്ട് അവന്റെ മനസ്സ് അവളുടെ പുറകെ പോകും. ക്ലാസ്സിനുള്ളിൽ എല്ലാവരോടും ഒരു പോലെ പെരുമാറിയ കോകില ഇന്റർവെൽ സമയങ്ങളിൽ അവനെയും കാത്ത് കൊണ്ടാണ് സ്റ്റാഫ്‌റൂമിനു പുറത്തുള്ള നോട്ടീസ് ബോർഡിലെ പുതിയ വാർത്തകൾ തിരഞ്ഞു നില്കാറുള്ളതെന്നു അവൻ വിശ്വസിച്ചു. അവളോട് സംസാരിച്ചിരിക്കുമ്പോൾ അവന്റെ കോമാളിത്തരങ്ങൾ കണ്ട് അവൾ പൊട്ടിച്ചിരിക്കുമായിരുന്നു. അവനും അവളെ കാണാനും കാണിക്കാനുമായി ദിനവും ഓരോ കാരണങ്ങൾ ഉണ്ടാക്കി സ്റ്റാഫ് റൂമിനടുത്ത് അവളുമായി സല്ലപിച്ചു. 6 മാസങ്ങൾ പെട്ടെന്നാണ് കടന്നു പോയത്. കോകില ട്രെയിനിങ് അവസാനിപ്പിച്ച് പോകുന്ന ദിവസം ക്ലാസിലിരുന്നവൻ പൊട്ടിക്കരഞ്ഞു. അവളെ യാത്രയയക്കാൻ പോലും അവൻ ആശക്തനായിരുന്നു. അവളോടുള്ള അവന്റെ വികാരങ്ങൾ അവളെ അറിയിക്കാൻ അവന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സാഹചര്യങ്ങൾ.... ചിന്താഭാരത്താൽ അവന്റെ
💬 Comments
View all comments