Chapter Title : കോകില മിസ്സ് [കമൽ]
പുസ്തകക്കെട്ടുകൾ അടുക്കിയ ഷെൽഫിൽ വിരലുകളോടിച്ച് ഒരു പഴയ ഡയറി കണ്ടെടുത്തു.
2010... വർഷം നിറം മങ്ങിയ അക്ഷരത്തിൽ മായാതെ കിടന്നു. അവൻ ആ ഡയറി പൊടി തട്ടി കിടക്കയിലേക്ക് കയറിയിരുന്നു. ഫാൻ ഓഫ് ചെയ്ത് ഏസി റിമോട്ട് എടുത്ത് ഓണാക്കി 22 ഡിഗ്രി സെറ്റ് ചെയ്തു. മുറിയിലേക്ക് തണുപ്പ് അറിച്ചിറങ്ങുമ്പോളേക്കും അവൻ ഡയറിത്താളുകൾ മറിച്ചു തുടങ്ങി. എന്നും എവിടെയും എപ്പോഴും തന്റെ കൂടെയുണ്ടാകും ആ ഡയറി. തന്റെ ആദ്യത്തെ ഡയറി. ഒന്നു രണ്ടു പേജുകൾ കൂടി മറിച്ചിട്ട് അവൻ ഡയറിയുടെ പേജുകൾ കൂട്ടിപ്പിടിച്ചു വിടർത്തിവിട്ടു. ഇതളുകൾ മാറി മറിഞ്ഞ് നിന്നിടത്ത് ഒട്ടി നിന്ന ഒരു പഴയ ഫോട്ടോ അടർത്തിയെടുത്തു. തന്റെ പ്ലസ് ടൂ കാലത്തെ ക്ലാസ് ഫോട്ടോ. കൂടെപ്പഠിച്ച പലരുടെയും മുഖങ്ങൾ ഫിംഗസ് കയറി മറഞ്ഞിട്ടുണ്ട്. ഇടത്തെയറ്റത്ത് പൊടിമീശ വച്ചു ചിരിച്ചു നിൽക്കുന്ന തന്റെ പഴയ മുഖം കണ്ട് അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവന്റെ തൊട്ടടുത്ത് നിന്നിരുന്നത് മറ്റാരുമല്ല, സുന്ദരിയായ അവന്റെ കോകില, മഞ്ഞ സാരിയുടുത്ത് കൊല്ലുന്ന ചിരിയുമായി നിൽക്കുന്നു. ആ ദിനം അവന്റെയുള്ളിൽ പുതുമഴ പോലെ പെയ്തിറങ്ങി. അന്ന് ക്ലാസ് ഫോട്ടോ എടുക്കുന്ന സമയത്ത് ക്ലാസ് ടീച്ചർ ലീവിലാണ്. പ്രിൻസിപ്പലിന്റെ കൂടെ ഒരു ടീച്ചറും കൂടി നിന്ന് ഫോട്ടോയെടുക്കണമെന്നു നിർബന്ധം പിടിച്ച കത്രീന മേഡം തന്നെയാണ് കോകിലയെ ആ സ്ഥാനത്തേക്ക് വിളിച്ചത്. മനഃപൂർവമാണോ അല്ലയോ അറിഞ്ഞു കൂടാ. അവൾ തന്നോട് ചേർന്നു നിൽക്കാനാണ് തീരുമാനിച്ചത്. അവളെക്കാളും പൊക്കമുണ്ടായിരുന്ന താൻ വിറ കൂടാതെ എങ്ങനെ പിടിച്ചു നിന്നു എന്ന് ഇന്നും അറിഞ്ഞുകൂടാ.
ജിതിന്റെ
💬 Comments
View all comments