0%

Chapter Title : കോൾ സെന്റർ 2 [കമൽ]

Author : കമൽ Read All Parts 479

ജോജോ ബൈക്കെടുത്ത് പറപ്പിച്ചു. സംഗീതിന്റെ വീട്ടിൽ നിന്നും കുറച്ചു മാറി, അവർ സ്ഥിരമായി വെള്ളമടിക്കാറുള്ള ഒരു ഗ്രൗണ്ടിന്റെ അറ്റത്ത് അവൻ ബൈക്ക് സ്ടാന്റിട്ടു. ഗ്രൗണ്ടിന്റെ ഒരു മൂലയിൽ, വളർന്നു നിന്നിരുന്ന ശീമക്കൊന്ന മരങ്ങൾക്കപ്പുറം ഫൗണ്ടേഷൻ കെട്ടിയതിന്റെ അറ്റത്തായി സംഗീത് ഇരുന്ന് ഒരു പൈൻറ് കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്ക് മദ്യം പകർത്തുന്നുണ്ടായിരുന്നു. "നേരത്തെ തുടങ്ങിയോ? വേറാരുമില്ലേ സംഗീതേട്ടാ? ഒറ്റക്കിരുന്നു പിടിപ്പിക്കുവാണോ?" ജോജോ ബൈക്കിന്റെ കീ പാന്റിന്റെ പോക്കറ്റിൽ തിരുകിക്കൊണ്ട് സംഗീതിനടുത്തേക്ക് ചെന്നു. സംഗീത് അവന്റെ മുഖത്തേക്ക് നിർവികാരനായി നോക്കി, ഗ്ലാസ്സിൽ സോഡയൊഴിച്ച് വായിലേക്ക് കമത്തി. ആ മുഖം കണ്ടിട്ട് ജോജോയ്ക്ക് സാഹചര്യം അത്ര പന്തിയല്ലാത്ത പോലെ തോന്നി. "വാ ഇരിക്ക് ജോജോ..." സംഗീത് അടുത്ത പെഗ് ഒഴിച്ച് ജോജോയ്ക്ക് നേരെ നീട്ടി. "വേണ്ട സംഗീതേട്ടാ. ഇന്ന് കുടിച്ചു വീട്ടിൽ ചെന്നാൽ ശെരിയാവില്ല." സംഗീത് ജോജിക്ക് നേരെ നീട്ടിയ ഗ്ലാസ് തിരികെ ചുണ്ടോടടുപ്പിച്ച് ഒറ്റ വലിക്കത് കാലിയാക്കി. വീണ്ടും ഗ്ലാസ് നിറയുന്നതും നോക്കി ജോജോയിരുന്നു. "എന്താ സംഗീതേട്ടാ? എന്തെലും ടെന്ഷനുണ്ടോ? ഒറ്റക്കിരുന്നു കുടിക്കുന്നത് പതിവില്ലാത്തതാണല്ലോ?" "ജോജോ, നീയെത്ര കാലമായി എന്റെ കൂടെ പണിയെടുക്കാൻ തുടങ്ങീട്ട്?" ചോദിച്ചും കൊണ്ട് സംഗീത് കണ്ണുമടച്ച് ഗ്ലാസ് കാലിയാക്കി. "എന്താ സംഗീതേട്ടാ? കവുട്ടയടിച്ച് സെന്റി പറയാനുള്ള പുറപ്പാടാണോ? എങ്കി ഇപ്പോഴേ പറഞ്ഞേരെ. എനിക്ക് പോയിട്ട് കുറച്ചു പണിയുണ്ട്." "നീ ചോദിച്ചതിന് ഉത്തരം പറ." സംഗീതിന്റെ ഒച്ച പൊങ്ങി. വെള്ളമടിച്ചിരുന്ന് മൂഡ് മാറിയിരിക്കുന്ന സമയത്ത് സംഗീത് പറയുന്നത് കേട്ടിരിക്കുന്നതാവും നല്ലതെന്ന് ജോജോയ്ക്ക് തോന്നി. "ഞാൻ... ഒരു നാലഞ്ചു കൊല്ലമായിക്കാണും." "നിന്നെ ഞാൻ ഒരു അനിയനെപ്പോലെയാ കണ്ടത് ജോജോ...

💬 Comments

View all comments