Chapter Title : കോൾ സെന്റർ 2 [കമൽ]
നോട്ടുകൾ വകവെക്കാതെ പതറിയ കാൽവെയ്പ്പുകളോടെ തിരികെ നടന്നു. "ആ... ഒരു കാര്യം കൂടി." സംഗീത് പുറകിൽ നിന്നും വിളിച്ചു പറയുന്നത് കേട്ടവൻ നിന്നു. സംഗീതിന്റെ ശബ്ദത്തിന് പെട്ടെന്ന് ഒരുതരം ശാന്തത കൈവന്നിരുന്നു. "കഴിഞ്ഞ കാര്യങ്ങൾ നിന്റെ ഉള്ളിൽ തന്നെ വെച്ചാ മതി. നീയും ഞാനും അല്ലാതെ മാറ്ററെങ്കിലും ഇതറിഞ്ഞാൽ... നീയും കാണില്ല, നിന്റെ കുടുംബവും കാണില്ല. കേട്ടല്ലോ? കൊന്ന് കുഴിച്ചു മൂടും ഞാൻ." ബൈക്കിന്റെ കിക്കർ ആഞ്ഞു ചവിട്ടുമ്പോൾ വണ്ടിയോടിക്കാനുള്ള ഊർജം പോലും തനിക്ക് നഷ്ടമായെന്ന് തോന്നിയവന്. പിന്നിൽ ചില്ലുടയുന്ന ശബ്ദം കേട്ടിട്ടും തിരിഞ്ഞു നോക്കാനവൻ മെനക്കെട്ടില്ല.
"ചേട്ടായി... എണീച്ചേ... എണീക്ക് ചേട്ടായീ... ഇന്നെന്താ പണിക്കൊന്നും പോണ്ടേ? ചേട്ടായീ......" തല വഴി മൂടുപ്പുതച്ചു കിടന്ന ജോജോയെ ജാൻസി കുലുക്കി വിളിച്ചു. പുതപ്പ് മാറ്റി അവളെ കണ്ണു ചിമ്മി നോക്കിയിട്ട് ജോജോ തിരികെ പുതപ്പിനടിയിലേക്ക് കയറി. "ചേട്ടായീ..." ജാൻസി കുലുക്കിവിളി തുടർന്നു. "എന്താടി മ... മ..." "ആ... എന്താടി... എന്താടി... എന്നെ തെറി വിളിക്കാൻ പോയതല്ലേ? ഞാൻ അമ്മിച്ചിയോട് പറഞ്ഞു കൊടുക്കും." ജാൻസി കെറുവിച്ചു. "ആ പോയിപ്പറ." ജോജോ കട്ടിലിൽ ചുരുണ്ടു കൂടി. "ഇന്ന് പണിക്ക് പോണില്ല ചേട്ടായീ? ഇല്ലേൽ എന്നെയൊന്ന് സ്കൂളിൽ കൊണ്ടുപോയി ആക്കിത്താ ചേട്ടായീ..." "ശേ ഈ പെണ്ണ്... നീ പോയി ഒരു കട്ടനെടുത്തേ... അമ്മിച്ചിയെന്തിയെ?" "ചേട്ടയിക്കിതെന്നാ പറ്റി? ഇന്നലെ മുതല് ശ്രദ്ധിക്കുന്നതാ. വന്നു കേറിയപ്പോ തൊട്ട് ആരോടും ഒന്നും മിണ്ടാതെ ചോറ് പോലും തിന്നാണ്ട് വന്നു കിടന്നതല്ലേ? സത്യം പറ. ചേട്ടായി ഇന്നലെ കുടിച്ചിട്ടല്ലേ വന്നേ?" "എടി നിന്നോട് ഒരു കാര്യം ചോദിച്ചാൽ അതിനൊള്ള
💬 Comments
View all comments