0%

Chapter Title : കോൾ സെന്റർ 2 [കമൽ]

Author : കമൽ Read All Parts 465

മോൻ മറന്നു അല്ലേ?" "അപ്പന്റെ ഓർമ്മദിവസം ഏതെങ്കിലും മക്കള് മറക്കുവോ അമ്മിച്ചീ? അതോണ്ടല്ല. സംഗീതേട്ടൻ ഓടി നടന്ന് പിടിച്ച പണിയാ. അന്ന് കാലത്തെ ചെല്ലാമെന്ന് ഞാൻ വാക്കും കൊടുത്തു പോയി. അമ്മിച്ചീം ജാൻസീം കോടെ പോയാപ്പോരെ?" "അപ്പനെ മറന്നിട്ടൊള്ള എന്തോ പണിയാ ജോജോയെ? നാളെ നീ അമ്മച്ചിയേം പെങ്ങളേം മറന്നെന്ന് പറയുവല്ലോടാ?" ബേബി ചേച്ചി ഒച്ചയെടുത്തു കൊണ്ട് കണ്ണ് തുടച്ചു. "എഴുതാപ്പുറം വായിക്കണോ അമ്മിച്ചീ? നിങ്ങളെ മറന്നിട്ടെനിക്കൊരു ജീവിതമുണ്ടോ?" "അതൊക്കെ ചേട്ടായി വെറുതെ പറയുന്നതാ അമ്മിച്ചീ. അമ്മിച്ചി പൊട്ടിയായത് കൊണ്ട് അമ്മിച്ചിയെ സോപ്പിടുന്നതാ. ഒരു പെണ്ണ് വന്നു കേറിക്കോട്ടെ. കാണാം. പിന്നെ അമ്മിച്ചിയേം വേണ്ട പെങ്ങളേം വേണ്ട." മേശമേലെ പാത്രത്തിൽ നിന്നൊരു പപ്പടം വാരി കഞ്ഞിയിലിട്ടു കൊണ്ട് ജാൻസി ജോജോയെ ഒറ്റി. ജോജോ അവളെ നോക്കി കണ്ണുരുട്ടി. "അമ്മിച്ചീ ഇവള് പൊസ്തകത്തിന്റെ എടേല് മനോരമ വച്ചിരുന്നാ പഠിക്കുന്നെ." ജാൻസി മുന്നിയും കൂർപ്പിച്ച് കണ്ണ് തുറിച്ചു കൊണ്ട് വിജയീഭാവത്തിൽ നിൽക്കുന്ന ജോജോയെ കലിപ്പിച്ചു നോക്കി. "നെനക്കൊള്ളത് ഞാൻ വച്ചിട്ടൊണ്ട്. മീരയെ ഞാനൊന്ന് കാണട്ടെ. കൂട്ടുകാരികള് തമ്മിലൊള്ള ഒത്തു കളി ഞാൻ അറിയുന്നില്ലെന്ന് വിചാരിക്കണ്ട." അമ്മിച്ചി ഉറഞ്ഞു തുള്ളുന്നത്‌ കണ്ട് ജാൻസി കഞ്ഞിപ്പാത്രത്തിലേക്ക് മുങ്ങി. "അപ്പൊ പറഞ്ഞു വന്നതെന്നാ???ആ... അപ്പൊ സംഗീതിനോട് പറഞ്ഞേരെ ഈ വരുന്ന വ്യാഴം വൈകിയേ വരത്തൊള്ളെന്ന്‌. പള്ളീപ്പോക്ക് കഴിഞ്ഞൊള്ള പണി മതി." അമ്മിച്ചിയുടെ മട്ട് മാറിയത് കണ്ട് ജോജോ ഒന്നാശ്വസിച്ചു. അഭിനയം സഹിക്കാം. പക്ഷെ കാരച്ചിലാ സഹിക്കാൻ മേലാത്തത്. അവൻ ഇരുന്നിടത്തൂന്നെണീറ്റ് അമ്മിച്ചിയുടെ പിന്നിൽ ചെന്ന് ചുമലിൽ കൈ വച്ചു. "ഹും വിയർപ്പ് നാറീട്ട് വയ്യ.

💬 Comments

View all comments